പെരുമ്പിലാവ്: സംസ്ഥാനത്തെ സർവകലാശാലകളിലടക്കം ഉദ്യോഗങ്ങളിൽ പാർട്ടി ബന്ധുക്കളെ നിയമിക്കുന്നത് അക്കാദമിക ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
ജോലികളിലേക്കുള്ള വലിയ സംവരണ വിഭാഗമായി സി.പി.എം പാർട്ടി ബന്ധുക്കൾ മാറിയിരിക്കുകയാണെന്നും സാമ്പത്തിക സംവരണത്തിലൂടെ സംവരണ അട്ടിമറി നടത്തിയ ഇടതുപക്ഷം സ്വന്തക്കാർക്ക് അനധികൃത നിയമനം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്.ഐ.ഒ സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പെരുമ്പിലാവ് അൻസാർ കാമ്പസിൽ രണ്ടു ദിവസങ്ങളിലായി നടന്ന സംസ്ഥാന നേതൃസംഗമത്തിെൻറ വിവിധ സെഷനുകളിലായി സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻറ് നഹാസ് മാള, പി.പി. ജുമൈൽ, സി.ടി. സുഹൈബ്, ഷബീർ കൊടുവള്ളി തുടങ്ങിയവർ സംബന്ധിച്ചു.
എസ്.ഐ.ഒ അഖിലേന്ത്യ ജനറൽ സെക്രട്ടറി മുസക്കിർ അഹ്മദ് സമാപനപ്രസംഗം നടത്തി. സംസ്ഥാന നേതൃസംഗമത്തിൽ എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് ഇ.എം. അംജദ് അലി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി അൻവർ സലാഹുദ്ദീൻ, എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറിമാരായ ടി.കെ. സഈദ്, ശമീർ ബാബു, ശറഫുദ്ദീൻ നദ്വി, തശ്രീഫ് കെ.പി. വാഹിദ് ചുള്ളിപ്പാറ, വി.പി. റഷാദ് തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.