ഇത്തിഹാദുൽ ഉലമ കേരള, അൽജാമിഅ അൽഇസ്‍ലാമിയ്യ ശാന്തപുരം, അൽജാമിഅ അലുംമ്നി അസോസിയേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സംഗമം ജമാഅത്തെ ഇസ്‍ലാമി കേന്ദ്ര ശൂറാ അംഗം എം.ഐ. അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്യുന്നു

പണ്ഡിതന്മാരുടെ വിയോഗം അറിവിന്‍റെ പിൻമടക്കം - എം.ഐ. അബ്ദുൽ അസീസ്

ശാന്തപുരം: മതഭൗതിക വിജ്ഞാനങ്ങളിൽ ആഴവും പരപ്പുമുള്ള പണ്ഡിതനായിരുന്നു, കഴിഞ്ഞ ദിവസം വിടപറഞ്ഞ എം.വി. മുഹമ്മദ് സലീം മൗലവിയെന്നും അത്തരം പണ്ഡിതന്മാരുടെ വിയോഗത്തിലൂടെയാണ് അറിവ് ലോകത്തുനിന്ന് നീങ്ങിപ്പോവുകയെന്നും ജമാഅത്തെ ഇസ്‍ലാമി കേന്ദ്ര ശൂറാ അംഗം എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.

ഇത്തിഹാദുൽ ഉലമ കേരള, അൽജാമിഅ അൽഇസ്‍ലാമിയ്യ ശാന്തപുരം, അൽജാമിഅ അലുംമ്നി അസോസിയേഷൻ എന്നിവ സംയുക്തമായി സംഘടിപ്പിച്ച അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും പുതിയ വിവരങ്ങൾപോലും സ്വായത്തമാക്കിയ ഒരു പണ്ഡിതന്റെ നഷ്ടമാണ് സലീം മൗലവിയുടെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് അധ്യക്ഷത വഹിച്ച അൽജാമിഅ വൈസ് പ്രസിഡന്റ് വി.കെ. അലി പറഞ്ഞു.

പരിപാടിയിൽ വി.കെ. ഹംസ അബ്ബാസ്, പി.കെ. ജമാൽ, ഹൈദറലി ശാന്തപുരം, ഒ.പി. ഹംസ മൗലവി, കെ.എം. അശ്റഫ്, ഡോ. കെ. ഇല്യാസ് മൗലവി, അബ്ദുല്ലത്തീഫ് കൊടുവള്ളി, അബ്ദുറഊഫ്, എന്നിവർ സംസാരിച്ചു. അലുംമ്നി അസോസിയേഷൻ പ്രസിഡന്റ് ഡോ. എ.എ. ഹലീം സ്വാഗതവും ജനറൽ സെക്രട്ടറി ഡോ. വി.എം. സാഫിർ സമാപനവും നിർവഹിച്ചു. ബാസിം നിഹാൽ ഖിറാഅത്ത് നടത്തി.

Tags:    
News Summary - M.I. Abdul Azeez speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.