തിരുവനന്തപുരം: വർഷങ്ങളായി കോൺഗ്രസിലുണ്ടായിരുന്ന കെ. കരുണാകരൻ-എ.കെ.ആൻറണി എന്ന ഗ്രൂപ് സമവാക്യം പൊളിച്ചെഴുതിയ മൂവർ സംഘത്തിലെ ‘ലീഡർ’ ജി. കാർത്തിേകയനായിരുെന്നങ്കിലും അതിനു പിന്നിലെ ബുദ്ധികേന്ദ്രം എം.െഎ. ഷാനവാസ് ആയിരുന്നു. 1992ൽ മുഖ്യമന്ത്രി കെ. കരുണാകരൻ കാറപകടത്തിൽപ്പെട്ടതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളാണ് ‘തിരുത്തൽവാദ’ ഗ്രൂപ്പിെൻറ പിറവിക്ക് കാരണമായത്. 1978ലെ കോൺഗ്രസിലെ പിളർപ്പ് മുതൽ കെ. കരുണാകരെൻറ നിഴൽപോലെ സഞ്ചരിച്ചിരുന്നവർ തിരുത്തൽവാദവുമായി രംഗത്തു വന്നത് കോൺഗ്രസ് പ്രവർത്തകരെയും രാഷ്ട്രീയ നിരീക്ഷകരെയും ഒരുപോലെ ഞെട്ടിച്ചു.
ജി. കാർത്തികേയൻ, രമേശ് ചെന്നിത്തല, എം.െഎ. ഷാനവാസ് എന്നിവരായിരുന്നു തിരുത്തൽവാദികൾ. െഎ ഗ്രൂപ്പിലെ യുവജനങ്ങളെ പാർട്ടിയുമായി കോർത്തിണക്കിയ കണ്ണികളായിരുന്ന ഇവരുടെ നിലപാട് മാറ്റം കെ. കരുണാകരനെയും അലട്ടി. ഇവർ മൂന്നുപേരും കേരളമാകെ യാത്ര ചെയ്തു പ്രവർത്തകരെ സ്വന്തം നിലപാടിലേക്ക് കൊണ്ടുവന്നു. 1978ൽ പാർട്ടി പിളർന്നപ്പോൾ താലൂക്ക് തലം വരെ സഞ്ചരിച്ച് പ്രവർത്തകരെ ഒപ്പം നിർത്തിയ അതേ മനേസ്സാടെയായിരുന്നു ഇൗ സംഘത്തിെൻറ യാത്ര.
ഇതോടെ െഎ ക്യാമ്പും ഉണർന്നു. അവരും ജില്ലകൾ തോറും ഗ്രൂപ് യോഗങ്ങൾ വിളിച്ചുചേർത്തു. അതോടെ കോൺഗ്രസിൽ ഗ്രൂപ്പുകൾ മൂന്നായി.
പിന്നീട് യൂത്ത് കോൺഗ്രസ് പ്രസിഡൻറായ കെ.സി. വേണുഗോപാലും തിരുത്തൽവാദത്തിനൊപ്പം എത്തി. വൈകാതെ മുതിർന്ന നേതാവ് എ.കെ. ആൻറണിയുമായി അടുത്തതോടെ, ഗ്രൂപ് വടംവലി നേരിടാനുള്ള ശേഷി കോൺഗ്രസിനില്ലെന്ന നിലപാടിലേക്ക് ഷാനവാസ് എത്തി.
വൈകാതെ കാർത്തികേയനും ഗ്രൂപ് വേണ്ടതില്ലെന്ന അഭിപ്രായത്തിലെത്തി. എങ്കിലും പഴയ മൂന്നാം ഗ്രൂപ്പിലെ സഹപ്രവർത്തകരുമായി ബന്ധം നിലനിർത്തി.
എ വിഭാഗം കോൺഗ്രസിൽ ലയിച്ചതിനെ തുടർന്നുണ്ടായ പുനഃസംഘടനയിൽ കെ.പി.സി.സി ജോയൻറ് സെക്രട്ടറി. തുടർന്ന് ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ് എന്നിങ്ങനെ പാർട്ടിയുടെ മുഖമായി ഷാജിയെന്ന ഷാനവാസ് മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.