ചെന്നൈ: മുതിർന്ന കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ എം.െഎ. ഷാനവാസിെൻറ ആേരാഗ്യനിലയിൽ നേരിയ പുരോഗതി. ചെന്നൈ ക്രോംപേട്ടിലെ ഡോ. റേല ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് മെഡിക്കൽ സെൻററിലെ തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിെൻറ സഹായത്തോടെയാണ് ചികിത്സയിൽ കഴിയുന്നത്. നവംബർ രണ്ടിനാണ് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായത്. മകൾ അമീന ഷാനവാസാണ് കരൾ നൽകിയത്.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും പിന്നീട് അണുബാധ ഉണ്ടായതോടെ ആേരാഗ്യനില വഷളായി. നിലവിൽ രക്തസമ്മർദ നിലയിൽ നേരിയ പുരോഗതിയുണ്ട്. വൃക്കകളുടെ പ്രവർത്തനം നിലച്ചതിനാൽ ഡയാലിസിസ് തുടരുന്നുണ്ട്. ഷാനവാസിനെ കാണുന്നതിന് കടുത്ത നിയന്ത്രണമുണ്ട്. നിർണായകമായ 24 മണിക്കൂർ കഴിഞ്ഞതിനാൽ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രിയിലുള്ള കുടുംബാംഗങ്ങൾ അറിയിച്ചു. വ്യാഴാഴ്ച രാവിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആശുപത്രിയിലെത്തി. ഷാനവാസ് തന്നെ തിരിച്ചറിഞ്ഞതായും ആേരാഗ്യനില മെച്ചപ്പെട്ടതായും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.