ആത്മബന്ധത്തി​െൻറ ചുരത്തിനുമുകളിൽ

കൽപറ്റ: ജനപ്രതിനിധിയായി ചുരം കയറിയെത്തിയ എം.​െഎ. ഷാനവാസ്​ വയനാടുമായി വിളക്കിച്ചേർത്ത ആത്മബന്ധം ​അത്രമേൽ സുദൃഢമായിരുന്നു. പതിറ്റാണ്ടോളം ത​​​െൻറ കർമമണ്ഡലമായ നാടി​േനാട്​ വലിയ സ്​നേഹവായ്​പ്​ ഉള്ളിൽ സൂക്ഷിച്ച വ്യക്​തിയായിരുന്നു അദ്ദേഹം. എറണാകുളത്താണ്​ ജനനമെങ്കിലും തന്നെ പോറ്റി വളർത്തിയത്​ വയനാട്​ ഉൾപ്പെടെയുള്ള മലബാർ പ്രദേശമാണെന്ന്​ ഷാനവാസ്​ അഭിമാനത്തോടെ പറയാറുണ്ടായിരുന്നു.

പാർലമ​​െൻററി രാഷ്​ട്രീയത്തി​​​െൻറ ആദ്യ പരീക്ഷണങ്ങളിൽ നേരിയരീതിയിൽ ചുവടു പിഴച്ചുപോയ ഷാനവാസിനെ ചുരംകയറിയെത്തിയ ആദ്യാവസരത്തിൽതന്നെ വയനാട്​ തകർപ്പൻ വിജയത്തിലേക്ക്​ നയിക്കുകയായിരുന്നു. 2009ലെ പാർലമ​​െൻറ്​ തെരഞ്ഞെടുപ്പിൽ 1,53,439 വോട്ടി​​​െൻറ റെക്കോഡ്​ ഭൂരിപക്ഷമാണ് വയനാട്​ മണ്ഡലം അദ്ദേഹത്തിന്​ സമ്മാനിച്ചത്​. ആ സ്​നേഹം മരിക്കുവോളം അദ്ദേഹം മനസ്സിൽ കാത്തുസൂക്ഷിച്ചു. വയനാടി​​​െൻറ പൊതു​വായ ഒ​േട്ടറെ വിഷയങ്ങളാണ്​ ഷാനവാസ്​ പാർലമ​​െൻറിൽ അവതരിപ്പിച്ചത്​.
മണ്ഡലത്തി​​​െൻറ വികസനകാര്യങ്ങളിൽ കഴിഞ്ഞ ഒമ്പതുവർഷമായി സജീവ ഇടപെടലുകൾ നടത്തി​.

1056 കോടി രൂപയുടെ വികസനമാണ്​ ആദ്യ അഞ്ചുവർഷം കൊണ്ട്​ അദ്ദേഹം മണ്ഡലത്തിലെത്തിച്ചത്​. യു.പി.എ സർക്കാറി​​​െൻറ കാലത്ത്​ മൾട്ടി സെക്​ടറൽ ഡെവലപ്​മ​​െൻറ്​ പ്രോഗ്രാമിൽ (എം.എസ്​.ഡി.പി) വയനാടിനെ ഉൾപ്പെടുത്തിയത്​ ഷാനവാസി​​​െൻറ ശ്രമഫലമായിട്ടായിരുന്നു. ഇതുവഴി സ്​കൂളുകളും കുടി​െവള്ള പദ്ധതികളുമടക്കം ഒ​േട്ടറെ വികസന പ്രവർത്തനങ്ങൾ നടന്നു.

എം.പിയായി അധികകാലം കഴിയുംമു​േമ്പ രോഗബാധിതനായെങ്കിലും ചികിത്സ പൂർത്തിയാക്കി അദ്ദേഹം തിരിച്ചെത്തി. രണ്ടാമങ്കത്തിനിറങ്ങിയപ്പോൾ മണ്ഡലത്തിലെ സാന്നിധ്യക്കുറവ്​ ചൂണ്ടിക്കാട്ടി എതിരാളികളുടെ പ്രചാരണം ശക്​തമായിരുന്നു. വികസന കാര്യങ്ങളെക്കുറിച്ച്​ സംവാദത്തിന്​ എതിരാളികളെ വെല്ലുവിളിച്ച ഷാനവാസ്​, ഭൂരിപക്ഷം തുലോം കുറഞ്ഞെങ്കിലും വീണ്ടും ജയിച്ചുകയറി. വയനാടി​​​െൻറ വികസനത്തെക്കുറിച്ച്​ തനിക്ക്​ കൃത്യമായ കാഴ്​ചപ്പാടുണ്ടെന്നും അതിനനുസരിച്ച്​ മണ്ഡലത്തി​​​െൻറ പുരോഗതിക്കായുള്ള പദ്ധതികൾക്കുവേണ്ടി ശ്രമം നടത്തുമെന്നുമായിരുന്നു അ​േദ്ദഹത്തി​​​െൻറ പ്രതികരണം.

രാത്രിയാത്ര നിരോധനം, നഞ്ചൻകോട്​^നിലമ്പൂർ​ റെയിൽപാത, ശ്രീചിത്ര മെഡിക്കൽ സ​​െൻറർ ഉപകേന്ദ്രം എന്നീ വിഷയങ്ങളിൽ വയനാടി​​​െൻറ പൊതുതാൽപര്യ​ത്തിനൊപ്പംനിന്ന്​ പോരാടാൻ ഷാനവാസ്​ മുൻപന്തിയിലുണ്ടായിരുന്നു. മഹാപ്രളയവേളയിൽ ജില്ലയി​െലത്തിയ അദ്ദേഹം, ത​​​െൻറ വ്യക്​തിഗത ബന്ധമുപയോഗിച്ച്​ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക്​ മുൻകൈയെടുത്തും പ്രളയത്തിനുശേഷമുള്ള ശുചിത്വ പ്രവർത്തനങ്ങളിൽ പങ്കാളിയായും ജനങ്ങൾക്കിടയിലുണ്ടായിരുന്നു.

ജില്ലയിലെ പ്രാദേശിക രാഷ്​ട്രീയപ്രവർത്തകരുമായിവരെ ഇക്കാലത്തിനിടയിൽ​ അടുത്ത ബന്ധം സ്​ഥാപിക്കാൻ കഴിഞ്ഞു. എതിർ ചേരിയിലുള്ളവരുമായും വ്യക്​തിപരമായ ബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹം, വിമർശനങ്ങളോട്​ അസഹിഷ്​ണുത കാട്ടിയിരുന്നില്ല. എന്നാൽ, അവസാനകാലത്ത്​ തനിക്കെതിരെ വ്യാജ വിഡിയോ നിർമിച്ച്​ പ്രചാരണം നടത്തിയതിൽ ഷാനവാസ്​ അതീവ ഖിന്നനായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഇൗയിടെ പൊലീസിൽ പരാതിയും നൽകിയിരുന്നു.

Tags:    
News Summary - MI Shanavas MP Followup-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.