കോഴിക്കോട്: നിര്‍ഭയമായി ജീവിക്കാനുള്ള അവകാശമാണ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടതെന്ന് എം.ഐ. ഷാനവാസ് എം.പി. ഭരണഘടന പദവിയുടെ അത്യുന്നത സ്ഥാനങ്ങളിലിരിക്കുന്നവർവരെ വര്‍ഗീയമായി കാര്യങ്ങളെ സമീപിക്കുന്നത് ആപത്കരമാണ്. ന്യൂനപക്ഷ വിഭാഗം വലിയ വെല്ലുവിളികള്‍ നേരിടുന്നകാലത്ത് മുസ്‌ലിം സമുദായങ്ങളിൽ ഐക്യം അനിവാര്യമാണ്.
സംഘടനകള്‍ അഭിപ്രായഭിന്നത മറന്ന് പൊതുവിഷയങ്ങളില്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. ന്യൂനപക്ഷങ്ങളുടെ രാജ്യത്തെ അവസ്ഥ കൃത്യമായി അവതരിപ്പിച്ച ആധികാരിക രേഖയാണ് സച്ചാര്‍ കമീഷന്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പൂര്‍ണമായി പ്രാവര്‍ത്തികമാക്കാനായില്ലെന്നും എം.ഐ. ഷാനവാസ് പറഞ്ഞു. മുസ്‌ലിം എംപ്ലോയിസ് കള്‍ചറല്‍ അസോസിയേഷന്‍ (മെക്ക) ആഭിമുഖ്യത്തില്‍ ജസ്റ്റിസ് രജീന്ദർ സച്ചാര്‍ അനുസ്മരണവും ന്യൂനപക്ഷ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.