മൈക്രോഫിനാൻസ് തട്ടിപ്പ്: വിജിലൻസ് വി.എസിെൻറ മൊഴിയെടുത്തു

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ പരാതിക്കാരനായ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദ​​െൻറ മൊഴി വിജിലൻസ് രേഖപ്പെടുത്തി. വ്യാഴാഴ്ച വൈകുന്നേരം ഭരണ പരിഷ്കാര കമീഷൻ അധ്യക്ഷനായ വി.എസി​െൻറ ഓദ്യോഗിക വസതിയിൽ എത്തിയാണ് വിജിലൻസ് ഡിവൈ.എസ്.പി. അനിൽ കുമാറി​െൻറ നേതൃത്വത്തിലുള്ള സംഘം മൊഴി രേഖപ്പെടുത്തിയത്.

പരാതിയിൽ ഉറച്ചുനിൽക്കുന്നതായി വി.എസ് മൊഴി നൽകി. അഞ്ച് കോടിയോളം രൂപയുടെ തട്ടിപ്പാണ് നടന്നത്. അതിന് ഉദ്യോഗസ്ഥരുടെ പിന്തുണയുമുണ്ടായി. വ്യാജ മേൽവിലാസത്തിൽ പലർക്കും വായ്പ അനുവദിച്ച്​ പലരുടെയും പേരിൽ പണം തട്ടുകയായിരുന്നെന്ന് വി.എസ് മൊഴി നൽകി. വി.എസ്. അച്യുതാനന്ദൻ പ്രതിപക്ഷ നേതാവായിരിക്കെ, തൃശൂരിൽ നിന്നുള്ള ഒരു കൂട്ടം സ്ത്രീകൾ നൽകിയ പരാതിയാണ് കേസിനാധാരം. തുടർന്ന്, വി.എസ് കോടതിയെ സമീപിച്ചു. പരാതി ഫയലിൽ സ്വീകരിച്ച കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവ് ഇടുകയായിരുന്നു. ഒരു മാസത്തിനുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കമെന്ന ഹൈകോടതി ഉത്തരവി​െൻറ അടിസ്ഥാനത്തിലാണ് വിജിലൻസ് വി.എസി​​െൻറ മൊഴി എടുത്തത്.

Tags:    
News Summary - Micro finance scam vigilence take statement of VS-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.