വേലൂർ (തൃശൂർ): കുറുമാലിൽ ഇടിമിന്നലേറ്റ് ഗുരുതര പരിക്കേറ്റ മധ്യവയസ്കൻ മരിച്ചു. കേച്ചേരി ആയമുക്കിൽ താമസിക്കുന്ന തോപ്പിൽ വീട്ടിൽ ഗണേശനാണ് (50) മരിച്ചത്.
കുറുമാൽ പള്ളിക്ക് മുൻവശത്തെ തറവാടു വീട്ടിലേക്ക് വന്നതായിരുന്നു ഗണേശൻ. രാവിലെ 11.30ന് തറവാടു വീടിന്‍റെ പരിസരത്തു നിന്നാണ് മിന്നലേറ്റത്.
ഉടനെ നാട്ടുകാർ 108 ആംബുലൻസിൽ മുളങ്കുന്നത്തുക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.