500 രൂപ വാടക വാങ്ങി ഇതരസംസ്ഥാന തൊഴിലാളിയെ താമസിപ്പിച്ചത് പട്ടിക്കൂട്ടിൽ

കൊച്ചി: എറണാകുളം പിറവത്ത് ഇതര സംസ്ഥാനതൊഴിലാളിയെ താമസിപ്പിച്ചത് പട്ടിക്കൂട്ടിൽ. 500 രൂപ വാടകയും വാങ്ങിയാണ് ഈ ക്രൂരത. ബംഗാൾ സ്വദേശി ശ്യാം സുന്ദറിനാണ് ഇത്തരത്തിൽ ജീവിക്കേണ്ടി വന്നത്.

കൂടിന്‍റെ ഗ്രിൽ സ്ഥാപിച്ച വാതിൽ കാർഡ് ബോർഡ് വെച്ച് മറച്ചിരുന്നു. പാചകവും ഉറക്കവുമെല്ലാം ഇതിനുള്ളിൽ തന്നെ. നാലു വർഷമായി ശ്യാം സുന്ദർ കേരളത്തിലെത്തിയിട്ട്.

സ്ഥലം ഉടമ സമീപത്തെ വീട്ടിൽ തന്നെ താമസിക്കുന്നുണ്ട്. എന്നാൽ, ഇക്കാര്യം അറിയില്ലെന്നാണ് ഇയാൾ പറയുന്നത്. തന്‍റെ പഴയ വീട്ടിൽ കുറേ ഇതരസംസ്ഥാന തൊഴിലാളികൾ വാടകക്ക് താമസിക്കുന്നുണ്ടെന്നും എന്നാൽ പട്ടിക്കൂടിന്‍റെ കാര്യം അറിയില്ലെന്നും ഇയാൾ പറഞ്ഞു.

പ്രദേശവാസികൾ വിവരം മാധ്യമപ്രവർത്തകരെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇത് വാർത്തയായതോടെ പൊലീസും നഗരസഭ അധികൃതരും സ്ഥലത്തെത്തി. 

Tags:    
News Summary - migrant worker life in cage ernakulam by paying rent of Rs 500

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.