നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സാ പിഴവെന്ന് പരാതി: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷൻ ഉത്തരവ്

തിരുവനന്തപുരം: നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ കിഡ്നി സ്റ്റോൺ ചികിത്സക്കെത്തിയ യുവതി കുത്തിവയ്പ് എടുത്തതിനെ തുടർന്ന് അബോധാവസ്ഥയിലാവുകയും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിക്കുകയും ചെയ്ത സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡിഷ്യൽ അംഗവുമായ കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. ചികിത്സാ പിഴവ് ആരോപിച്ച് യുവതിയുടെ ഭർത്താവ് എസ്. ശരത് നൽകിയ പരാതിയിലാണ് നടപടി.

തൈക്കാട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൃഷ്ണ തങ്കപ്പനെ ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് ജൂലൈ 15 ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭർത്താവ് ലാബിൽ പോയ സമയത്ത് നൽകിയ ട്രിപ്പും ഇഞ്ചക്ഷനുമാണ് അപകടകരമായതെന്ന് പരാതിയിൽ പറയുന്നു . ഇതേ തുടർന്ന് കൃഷ്ണ അബോധാവസ്ഥയിലായതെന്ന് പരാതിയിൽ പറയുന്നു.

മുമ്പ് ഇതേ രോഗത്തിന് മലയിൽ കീഴ് ഗവ. ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ എടുത്ത ഇഞ്ചക്ഷനിലും അലർജി ഉണ്ടായതായി പരാതിയിൽ പറയുന്നു. അബോധാവസ്ഥയിലായ രോഗിയെ മെഡിക്കൽ കോളജിലേക്ക് അയക്കുകയായിരുന്നു. മെഡിക്കൽ കോളജിൽ വെൻറിലേറ്ററിലായിരുന്നു യുവതി.അലർജി പരിശോധന നടത്താതെയാണ് യുവതിക്ക് ഇഞ്ചക്ഷൻ നൽകിയതെന്നാണ് പരാതി



Tags:    
News Summary - Complaint about medical penalty in Neyyattinkara Hospital: Human Rights Commission orders for investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.