തൃശൂർ: പ്രളയം സംസ്ഥാനത്തെ ക്ഷീരമേഖലക്ക് നൽകിയത് കനത്ത നഷ്ടം. ആയിരത്തിലധികം കാലികളെയെടുത്ത പ്രളയം, ക്ഷീരകർഷകെൻറ ജീവിതം കൂടിയാണ് തകർത്തത്. സംസ്ഥാനം പാലുൽപാദനത്തിൽ സ്വയംപര്യാപ്തതയിലേക്കുള്ള അവസാന ചുവടിലെത്തിയിരിക്കെ അതും തകർന്നു. പ്രതിദിന പാൽ സംഭരണത്തിൽ മിൽമക്ക് മൂന്ന് ലക്ഷം ലിറ്ററിെൻറ കുറവുണ്ടായെന്നാണ് കണക്ക്.
ഇക്കഴിഞ്ഞ ഓണനാളിൽ എറണാകുളം മേഖല യൂനിയന്‍ കീഴിൽ വരുന്ന തൃശൂർ ജില്ലയിൽ മാത്രം പാൽ വിൽപനയിൽ 70,000 ലിറ്ററിെൻറ കുറവ് വന്നു. ഇതിെൻറ പശ്ചാത്തലത്തിൽ ക്ഷീരമേഖല കൈപിടിച്ചുയർത്താൻ പദ്ധതികളാവിഷ്കരിക്കുന്നതിെൻറ ഭാഗമായി മിൽമയോടും മൃഗസംരക്ഷണ വകുപ്പിനോടും കണക്കെടുക്കാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്. തിങ്കളാഴ്ച മന്ത്രി രാജുവിെൻറ സാന്നിധ്യത്തിൽ മിൽമയുടെയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രാഥമിക വിലയിരുത്തലും നടന്നു. വിശദ കണക്കെടുക്കാനും നടപടിക്കുമായി 31ന് മിൽമയുടെ ഡയറക്ടർ ബോർഡ് യോഗം അടിയന്തരമായി വിളിച്ചിട്ടുണ്ടെന്ന് ചെയർമാൻ പി.ടി. ഗോപാലകുറുപ്പ് ‘മാധ്യമ’ത്തോട് പറഞ്ഞു.
മലബാർ മേഖല യൂനിയന്‍ കീഴിൽ വരുന്ന വയനാട്ടിലാണ് കാലികൾ കൂട്ടത്തോടെ ചത്തത്. എറണാകുളം മേഖല യൂനിയനും നഷ്ടമുണ്ടായി. തൃശൂർ, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളുൾപ്പെടുന്ന എറണാകുളം മേഖലയിൽ ആലപ്പുഴ, ചെങ്ങന്നൂർ, കായംകുളം, എറണാകുളം, തൃശൂരിലെ മുരിങ്ങൂർ എന്നിവിടങ്ങളിലെ ഫാമുകളിലെ കാലികളാണ് കൂടുതൽ പ്രളയത്തിൽപ്പെട്ടത്. പ്രാഥമിക തലത്തിൽ 860-1000 കാലികൾ പ്രളയത്തിൽ ചത്തുവെന്നാണ് മിൽമയുടെ കണക്ക്. ഇതിെൻറ വിശദാംശങ്ങൾ മൃഗസംരക്ഷണ വകുപ്പിനോട് ശേഖരിക്കാൻ നിർദേശിച്ചിട്ടുണ്ട്.
13 ലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മില്‍മ സംഭരിച്ചിരുന്നത്. പ്രളയത്തിന് ശേഷം ഇത് 10.71 ലക്ഷം ലിറ്ററായി കുറഞ്ഞു. മലബാർ മേഖല യൂനിയന്‍ കീഴിൽ ആറ് ലക്ഷം സംഭരിച്ചിരുന്നത് 5.3 ലക്ഷം ലിറ്ററിലേക്കും തിരുവനന്തപുരത്ത് അഞ്ച് ലക്ഷത്തിൽനിന്ന് നാല് ലക്ഷം ലിറ്ററിലേക്കും എറണാകുളത്ത് 3.40 ലക്ഷത്തിൽനിന്ന് മൂന്ന് ലക്ഷവുമായാണ് കുറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.