തിരുവനന്തപുരം: സംസ്ഥാനത്ത് പാൽവില വർധന പ്രാബല്യത്തിൽ. ബുധനാഴ്ച മിൽമ െഡയറിക ളിൽനിന്ന് ചില്ലറ വിൽപനക്കാർക്കായി എത്തിച്ച പാലിന് പുതിയ വില ബാധകമാക്കി. പഴയ ക വറുകളുെട സ്റ്റോക്ക് തീരുംവരെ പഴയ എം.ആർ.പി അച്ചടിച്ച കവറുകളിൽ പുതിയ വില മുദ്രണം ചെയ്താകും വിതരണം.
വിതരണക്കാരുടെ കൈവശം പഴയ വിലയുള്ള പാലിന് അതാകും ബാധകം. ശരാശരി നാല് രൂപയാണ് ലിറ്ററിന് വർധിപ്പിച്ചത്. നിലവിൽ 39 രൂപ വിലയുള്ള ഡബിൾ ടോൺഡ് പാലിന് (സ്മാർട്ട്) 44 രൂപയാകും.
42 രൂപ വിലയുള്ള പാലിന് (ടോൺഡ് മിൽക്ക്) 46 രൂപയാകും. കൊഴുപ്പ് കൂടിയ പാലിെൻറ വില (കാവി, പച്ച കവറുകൾ) 48 രൂപയായി വർധിക്കും. പുതുക്കിയ വിലയിൽ 3.35 രൂപയും ക്ഷീരകർഷകർക്ക് നൽകും. ക്ഷീര സംഘങ്ങൾക്ക് 16 പൈസയും ഏജൻറുമാർക്ക് 32 പൈസയും ക്ഷീരകർഷക ക്ഷേമനിധിക്ക് മൂന്ന് പൈസയും മേഖല യൂനിയനുകൾക്ക് 10 പൈസയും വീതം ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.