ചി​ല്ല​റ പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ  മി​ൽ​മ പാ​ലി​െൻറ അ​ള​വ്​ കു​റ​ച്ചു

കക്കോടി: വിൽപന ഇടപാടിലെ ചില്ലറ പ്രശ്നം പരിഹരിക്കാൻ മിൽമ കമ്പനി പാലി​െൻറ അളവും വിലയും കുറച്ചു. 500 മില്ലിലിറ്റർ കടുംനീല എസ്.എം പാക്കറ്റ് പാലിന് 21 രൂപയായിരുന്നു വില. ഇതിപ്പോൾ 475 മില്ലിലിറ്റർ പാലും  20 രൂപയുമായി കുറക്കുകയും ചെയ്തു. ഉപേഭാക്താക്കൾ 21 രൂപയുടെ പാലിന് ഒരു രൂപ ചില്ലറ നൽകാതെ വലിയ നോട്ടുകൾ നൽകുകയോ 20 രൂപ നൽകുകയോ ആണ് ചെയ്തിരുന്നത്.

30 രൂപ നൽകുന്നവർക്ക് ഒമ്പതു രൂപ ചില്ലറ നൽകാൻ കടക്കാർ നിർബന്ധിതരാവുകയും ചെയ്തു. അല്ലെങ്കിൽ 20 രൂപയെടുത്ത് ഒരു രൂപ പിന്നീട് നൽകാൻ ആവശ്യപ്പെടുകയോ ആണ് ചെയ്തിരുന്നത്. ഇതോെട പലപ്പോഴും ഒരു രൂപ തിരിച്ചുകിട്ടാത്ത അവസ്ഥയുമായി. ഇതോടെ എസ്.എം പാലിനു പകരം കടക്കാർ 20 രൂപയുടെ ടോൺഡ് മിൽക്ക് നൽകാൻ താൽപര്യം കാണിക്കുകയും ചെയ്തു. ഇതോടെ എസ്.എം മിൽക്കി​െൻറ വിൽപന ഗണ്യമായി ഇടിഞ്ഞു. ഇതൊഴിവാക്കാനാണ് മിൽമ മാറ്റത്തിന് തയാറായത്.

Tags:    
News Summary - milma milk

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.