മലപ്പുറം: ഹയർസെക്കൻഡറി സീറ്റുകളുടെ കാര്യത്തിൽ മലബാറിനോടുള്ള സർക്കാറിന്റെ അവഗണനയെ മലപ്പുറം ജില്ലാ പ്രവേശനോത്സവ വേദിയിൽ ചോദ്യം ചെയ്ത തിരൂർ എം.എൽ.എ കുറുക്കോളി മൊയ്തീനെ അതേ വേദിയിൽ കടുത്തഭാഷയിൽ വിമർശിച്ച് മന്ത്രി വി. അബ്ദുറഹ്മാൻ. സംസാരിക്കുമ്പോൾ ഡാറ്റവെച്ച് സംസാരിക്കണമെന്നും മലപ്പുറം ജില്ലയിൽ വിജയിച്ച എല്ലാ കുട്ടികൾക്കും പഠിക്കാൻ ഇവിടെ തന്നെ അവസരമുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
മന്ത്രിയുടെ വാക്കുകൾ ഇങ്ങനെ, " പ്രവേശനോത്സവത്തിൽ അനാവശ്യമായ കാര്യങ്ങളല്ല പറയേണ്ടത്. ഡാറ്റവെച്ചാണ് ഞാൻ സംസാരിക്കുന്നത്. പ്ലസ്ടു മാത്രമല്ല കോഴ്സുകൾ, അനുബന്ധ കോഴ്സുകൾ ആയിരക്കണക്കിന് ഇവിടെ തന്നെയുണ്ട്. മലപ്പുറം ജില്ലയിൽ എത്ര ഐ.ടി.ഐകളുണ്ട്, എത്ര പോളിടെക്നിക്കുളുണ്ട്, അവിടെയൊക്കെ കുട്ടികൾ പഠിക്കണ്ടേ.. ഇങ്ങനെയാണ് വിദ്യഭ്യാസ സൗകര്യകങ്ങളുടെ കണക്കുകൾ എടുക്കേണ്ടത്.
മലബാറിൽ സീറ്റുകൾ കുറവുകളുണ്ടെങ്കിൽ 20 ശതമാനം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഏതെങ്കിലും ജില്ലയിൽ അധികം സീറ്റുകൾ ഉണ്ടെങ്കിൽ അതും മുഴുവൻ മലബാറിലേക്ക് മാറ്റാൻ തന്നെയാണ് സർക്കാർ തീരുമാനം.
വിമർശനം മാത്രമല്ല, കാര്യങ്ങൾ നടക്കണം. കേരളത്തിൽ തന്നെ ഏറ്റവും കൂടുതൽ വിദ്യാലയങ്ങൾ പുതുതായി നിർമിച്ചത് മലപ്പുറം ജില്ലയിലാണ്. അതിൽ തന്നെ ഏറനാട് മണ്ഡലത്തിൽ മാത്രം 30 വിദ്യാലയങ്ങൾക്കാണ് പുതിയ കെട്ടിടങ്ങൾ നിർമിച്ചു നൽകിയത്."
എന്നാൽ, മന്ത്രി പറഞ്ഞ ഐ.ടി.ഐയും പോളി ടെക്നിക്കും എല്ലാംകൂടി ചേർത്താൽ ജില്ലയിൽ 2500 ൽ താഴെ സീറ്റുകൾ മാത്രമാണുള്ളത്. അങ്ങനെ നോക്കിയാലും 30,000 ത്തോളം കുട്ടികൾ പുറത്താകും എന്നതാണ് വസ്തുത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.