വിജയവാഡ: കേരളത്തിൽ അരിവില കുതിച്ചുയരുന്നത് തടയാൻ ആന്ധ്രപ്രദേശിൽനിന്ന് നേരിട്ട് അരി വാങ്ങാൻ ധാരണ. കേരളത്തിന് കുറഞ്ഞനിരക്കിൽ അരി നൽകാമെന്ന് ആന്ധ്രപ്രദേശ് മന്ത്രി കെ. വെങ്കട നാഗേശ്വർ റാവു വാക്കുനൽകിയതായി ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ അറിയിച്ചു. ഇരുവരും നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണിത്. ഉദ്യോഗസ്ഥതല തുടർചർച്ച ഈ മാസം 27ന് തിരുവനന്തപുരത്ത് നടക്കുമെന്നും മന്ത്രി പറഞ്ഞു.
ആവശ്യമായ അരിയുടെയും പയർ, മുളക് തുടങ്ങിയ അവശ്യവസ്തുക്കളുടെയും അളവ് 25ന് കേരളം ആന്ധ്രപ്രദേശിനെ അറിയിക്കും. കേരളത്തിൽനിന്ന് തേയില, കുരുമുളക്, മറ്റു സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ വാങ്ങുന്നതിന് ആന്ധ്രപ്രദേശ് സർക്കാർ താൽപര്യം അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.