കണ്ണൂർ: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളം സമയബന്ധിതമായി നൽകാൻ നടപടി പൂർത്തിയായി വരുകയാണെന്ന് മന്ത്രി ആന്റണി രാജു. പുതുതായി ആരംഭിച്ച കണ്ണൂർ-പുതുച്ചേരി സ്വിഫ്റ്റ് ബസ് സർവിസ് കണ്ണൂരിൽ ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. ഹൈകോടതി നിർദേശിച്ച പ്രകാരമാണ് ശമ്പളം നൽകുക. ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാർ 50 കോടി രൂപ അനുവദിച്ചിട്ടുണ്ട്. അത് വിതരണം ചെയ്യും.
വരുംനാളുകളിൽ ജീവനക്കാർക്ക് കൃത്യമായി ശമ്പളം ലഭിക്കുന്ന രീതിയിൽ മാറ്റങ്ങളുണ്ടാക്കും. കെ.എസ്.ആർ.ടി.സിയെ നൂതനമാറ്റങ്ങളിലൂടെ മെച്ചപ്പെടുത്തും. ചെലവ് കുറച്ച് വരുമാനം വർധിപ്പിക്കുകയാണ് ലക്ഷ്യം. ഗ്രാമവണ്ടി പദ്ധതിയും സ്വിഫ്റ്റ് സർവിസുമെല്ലാം അതിന്റെ ഭാഗമാണ്. നല്ല മാറ്റത്തെ ചിലർ കണ്ണടച്ച് എതിർക്കുന്നു.
സ്വിഫ്റ്റിനെതിരെപ്പോലും ചിലർ കോടതിയെ സമീപിച്ചു. എന്നാൽ, എതിർപ്പുകൾ തള്ളി കോടതി അനുമതി നൽകി. മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയാറാകണം. എതിർപ്പിനെ ഭയന്ന് കെ.എസ്.ആർ.ടി.സിയെ മെച്ചപ്പെടുത്തുന്നതിൽനിന്ന് സർക്കാർ പിന്നോട്ടുപോകില്ലെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.