തിരുവനന്തപുരം: ബസ് ഉടമകൾക്ക് പ്രത്യേകിച്ച് ഒരു ഉറപ്പും ഇന്ന് നൽകിയിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ബസ് ചാർജ് വർധന നേരത്തെ അംഗീകരിച്ചിരുന്നു. 30ന് ചേരുന്ന എൽ.ഡി.എഫ് യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനമുണ്ടാവും. ബസ് ഉടമകൾ സമരത്തിലേക്ക് എടുത്തുചാടിയതാണ്. ഓട്ടോ ടാക്‌സികൾ സമരരംഗത്തേക്ക് വന്നില്ല. സമരം കൊണ്ട് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുമായും ഗതാഗതമന്ത്രിയുമായും നടത്തിയ ചർച്ചയെ തുടർന്നാണ് ബസ് ഉടമകൾ ഇന്ന് സമരം പിൻവലിച്ചത്. ബസ് ചാർജ് വർധനയിൽ 30ന് തീരുമാനമുണ്ടാവുമെന്ന് തങ്ങളോട് നേരത്തെ ആരും പറഞ്ഞിയിട്ടില്ലെന്ന് ബസ് ഉടമകൾ പറഞ്ഞു. നിരക്ക് വർധന, ടാക്‌സ് കുറയ്ക്കൽ, വിദ്യാർഥികളുടെ നിരക്ക് വർധന തുടങ്ങിയ കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്നും ബസ് ഉടമകൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.