ടൂറിസം ഡയറക്ടറുടെ സ്ത്രീവിരുദ്ധ ഉത്തരവ് റദ്ദാക്കി മന്ത്രി

തിരുവനന്തപുരം: ഓഫിസിനുള്ളിൽ അതിക്രമങ്ങൾ നേരിടേണ്ടിവരുന്ന വനിത ജീവനക്കാരുടെ വിശദാംശങ്ങൾ തേടാനും നടപടിയെടുക്കാനും നിർദേശിച്ച ടൂറിസം ഡയറക്ടറുടെ ഉത്തരവ് അടിയന്തരമായി റദ്ദാക്കാൻ ടൂറിസം മന്ത്രി ഉത്തരവിട്ടു. ടൂറിസം വകുപ്പിന്‍റെ െഗസ്റ്റ്ഹൗസുകളിലും ഓഫിസുകളിലും ജോലി ചെയ്യുന്ന വനിത ജീവനക്കാർ വകുപ്പിലെ ഉദ്യോഗസ്ഥരുടെ അതിക്രമങ്ങളിൽ പരാതിപ്പെടുന്നതിൽ നടപടിയെടുക്കുമെന്ന മുന്നറിയിപ്പോടെ ഡയറക്ടർ വി.ആർ. കൃഷ്ണ തേജയാണ് ജൂൺ 17ന് ഉത്തരവ് പുറപ്പെടുവിച്ചത്.

തിങ്കളാഴ്ച 'മാധ്യമം' ഈ വാർത്ത റിപ്പോർട്ട് ചെയ്തിരുന്നു. ഡയറക്ടറുടെ ഉത്തരവ് ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ടൂറിസം വകുപ്പ് സെക്രട്ടറി ശ്രീനിവാസനോട് വിശദീകരണം ചോദിക്കാൻ ജൂൺ 24ന് തന്നെ മന്ത്രി ആവശ്യപ്പെട്ടു. സ്ത്രീസുരക്ഷ ഉറപ്പുവരുത്തുക എൽ.ഡി.എഫ് സർക്കാറിന്‍റെ നയമാണ്. ഉത്തരവ് റദ്ദാക്കണമെന്ന് രേഖാമൂലംതന്നെ ആവശ്യപ്പെട്ടതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു.

'ചില ജീവനക്കാർ തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് അന്വേഷണത്തിനായി വകുപ്പിലെ ഉദ്യോഗസ്ഥരുടെ സമയം പാഴാക്കുന്ന രീതിയിലും വകുപ്പിന്‍റെ സൽപ്പേരിന് കളങ്കം ഉണ്ടാക്കുന്ന രീതിയിലും പരാതികൾ സമർപ്പിക്കുന്നത് കണ്ടുവരുന്നുവെന്നും' ഡയറക്ടർ ഉത്തരവിൽ പറഞ്ഞിരുന്നു. ഇപ്രകാരം പരാതികൾ നൽകുന്ന ജീവനക്കാരുടെ വിശദാംശം പ്രത്യേകം ശേഖരിക്കാനും ഉചിതമായ തുടർനടപടി സ്വീകരിക്കാനും ഉത്തരവ് നിർദേശിച്ചിരുന്നു.

Tags:    
News Summary - Minister cancelled anti-woman order of Tourism Director

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.