തിരുവനന്തപുരം: സി.പി.ഐയുടെ മന്ത്രിമാര്‍ എടുത്ത നിലപാട് ഏതെങ്കിലും മന്ത്രിക്കോ എം.എൽ.എക്കോ വ്യക്തിക്കോ എതിരല്ലെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. സി.പി.െഎ മന്ത്രിമാർ കാബിനറ്റ് ബഹിഷ്കരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നാധിഷ്ഠിതമാണ് സി.പി.ഐയുടെ നിലപാട്. തോമസ് ചാണ്ടി വിഷയത്തില്‍ പാര്‍ട്ടിക്കുള്ളത് ഉറച്ച നിലപാടാണ്. അത് മുഖ്യമന്ത്രിക്ക് എഴുതിനല്‍കുകയും ചെയ്തു. ഇതിലെ ശരിതെറ്റുകള്‍ ജനങ്ങള്‍ തീരുമാനിക്കട്ടെ. വ്യക്തികളോടല്ല ചില നിലപാടുകളോടാണ് തങ്ങളുടെ എതിര്‍പ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.പി.ഐ മന്ത്രിമാരുടെ നിലപാടില്‍ മുഖ്യമന്ത്രി അതൃപ്തി രേഖപ്പെടുത്തിയെന്നത് മാധ്യമസൃഷ്ടിയാണ്. അസാധാരണമായ നടപടിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് അസാധാരണമായ നടപടി ആയതിനാലാണ് അങ്ങനെ പ്രതികരിച്ചത്. അതിനെ അതൃപ്തിയായി ചിത്രീകരിക്കുന്നത് മാധ്യമങ്ങളാണ്. ജനാധിപത്യ ചരിത്രത്തില്‍ ഉപാധികളോടെയുള്ള രാജി എന്നത് കേട്ടുകേള്‍വിയില്ലാത്തതാണെന്നും മന്ത്രി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.