കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് പഴയ കടപ്പുറത്തെ ഡി.വൈ.എഫ്.ഐയുടെ സജീവ പ്രവർത്തകൻ അബ്ദുൽ റഹ്മാൻ ഔഫിനെ അതിക്രൂരമായി കൊലചെയ്തവർക്കെപ്പാമാണ് മുസ്ലിം ലീഗ് നേതൃത്വമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. നാടിനും വീടിനും വേണ്ടപ്പെട്ട ഉശിരനായ ചെറുപ്പക്കാരനെയാണ് മുസ്ലിംലീഗ് ക്രിമിനലുകൾ കുത്തികൊന്നത്.
ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തങ്ങളുടെ കോട്ടകൾ തകർന്ന് തരിപ്പണമായതോടെ ഇതിനു നേതൃത്വം നൽകിയ യുവാക്കളെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തുന്ന കാട്ടുനീതിയാണ് ലീഗ് കാഞ്ഞങ്ങാട്ട് നടപ്പാക്കിയത്. അതുകൊണ്ടാണ് ഈ കൊലക്കുപിന്നിൽ, ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്ന് കുടുംബാംഗങ്ങളും നാട്ടുകാരും സംശയിക്കുന്നത്. നല്ല രീതിയിൽ തന്നെയാണ് പൊലീസ് അന്വേഷണം നടക്കുന്നത്.
എല്ലാ സത്യവും പുറത്തുവരും അക്രമികളെ ന്യായീകരിക്കാനും കൊല്ലപ്പെട്ട ചെറുപ്പക്കാരനെ മോശക്കാരനായി ചിത്രീകരിച്ച് പ്രചരിപ്പിക്കുകയാണ് ലീഗ് നേതൃത്വം അക്രമികളെ തള്ളിപ്പറയാനോ സംഘടനയിൽനിന്ന് പുറത്താക്കാനോ തയാറാകാതെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനറവലി തങ്ങൾ ഔഫിെൻറ വീട്ടിലെത്തിയതുകൊണ്ടൊന്നും ജനങ്ങളുടെ സംശയം തീരില്ലെന്നും മന്ത്രി പറഞ്ഞു.
സി.പി.എം ജില്ല കമ്മറ്റിയംഗം വി.വി. രമേശൻ, ലോക്കൽ സെക്രട്ടറിമാരായ കെ. ശബരിശൻ, കെ. ജയപാൽ, നിയുക്ത നഗരസഭ ചെയർപേഴ്സൻ കെ. സുജാത, വാർഡ്കൗൺസിലർ ഫൗസിയ ഷെരീഫ് എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.