തിരുവനന്തപുരം: മന്ത്രി ജി. സുധാകരെൻറ പ്രൈവറ്റ് സെക്രട്ടറി രാജിെവച്ചു. അഭിപ്രായ ഭിന്നതയില്ലെന്നും പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകാനാണ് രാജിയെന്നും വിശദീകരണം. ഡി. സുരേഷ്കുമാറാണ് സി.പി.എം േനതൃത്വത്തിന് രാജിക്കത്ത് നൽകിയത്. മന്ത്രിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിയെന്ന് പ്രചാരണം വെന്നങ്കിലും സുരേഷ്കുമാർ അത് നിഷേധിച്ചു. നാടിെൻറ വികസനത്തിനായി നിസ്വാർഥമായും സത്യസന്ധമായും ആത്മാർഥമായും അഹോരാത്രം പ്രവർത്തിക്കുന്ന മന്ത്രി ജി.സുധാകരെൻറ ൈപ്രവറ്റ് സെക്രട്ടറി എന്ന നിലയിൽ അദ്ദേഹവുമായി ഒരു അഭിപ്രായഭിന്നതയുമില്ലെന്ന് മന്ത്രിയുടെ ഒാഫിസിൽനിന്ന് പുറത്തിറക്കിയ സുരേഷിെൻറ പേരിലുള്ള വാർത്തക്കുറിപ്പിൽ വ്യക്തമാക്കുന്നു.
അടിയന്തരാവസ്ഥ കാലത്ത് എസ്.എഫ്.ഐയുടെ നേതാവായിരുന്ന സുധാകരനൊപ്പം തിരുവനന്തപുരം സബ് ജയിലിലും സെൻട്രൽ ജയിലിലും ജയിൽവാസം അനുഭവിച്ചിട്ടുള്ള തനിക്ക് അദ്ദേഹവുമായി ദീർഘകാലത്തെ പരിചയവും വ്യക്തിബന്ധവുമുണ്ട്. ആ നിലക്കുള്ള സ്നേഹവും പരിഗണനയും ൈപ്രവറ്റ് സെക്രട്ടറി എന്നുള്ള നിലയിൽ തനിക്ക് മന്ത്രി നൽകിയിട്ടുമുണ്ട്. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനായി വ്യക്തിപരമായ അസൗകര്യം മുൻനിർത്തി ൈപ്രവറ്റ് സെക്രട്ടറി എന്ന പദം ഒഴിയാൻ തന്നെ അനുവദിക്കണമെന്ന് കാണിച്ച് പാർട്ടി സംസ്ഥാന നേതൃത്വത്തിന് താൻ അപേക്ഷ സമർപ്പിക്കുകയും ആ അപേക്ഷ അനുവദിക്കുകയും ചെയ്തു. നേരത്തേ തന്നെ ഇൗ വിഷയത്തിൽ മന്ത്രിയുടെ അനുവാദം വാങ്ങിയിരുന്നു. ൈപ്രവറ്റ് സെക്രട്ടറി എന്ന നിലയിൽ തന്നിൽ എന്നും പൂർണവിശ്വാസം മന്ത്രി അർപ്പിച്ചിട്ടുണ്ട്. ഇതാണ് വാസ്തവം എന്നിരിക്കെ അഭ്യൂഹങ്ങൾക്കൊന്നും ഒരു അടിസ്ഥാനവുമില്ലെന്നും ശരിയായ വിവരം അറിയിക്കുെന്നന്നുമാണ് സുരേഷ്കുമാറിേൻറതായ വാർത്തക്കുറിപ്പിൽ വ്യക്തമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.