കൊച്ചി: വി.സി നിയമനത്തിൽ മന്ത്രി ആർ. ബിന്ദുവിന് ഗവർണർക്ക് കത്തെഴുതാനുള്ള അധികാരമില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ഗവർണർക്ക് കത്തെഴുതാനുള്ള അധികാരമില്ലെന്നും സർച് കമ്മിറ്റിക്ക് മാത്രമാണ് വി.സിയെ തെരഞ്ഞെടുക്കാനുള്ള അധികാരമെന്നും അദ്ദേഹം പറഞ്ഞു. ആലുവ ഗെസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മന്ത്രിക്ക് മറുപടി പറയലല്ല തെൻറ ജോലി. വി. സി. നിയമനത്തിൽ രാഷ്ട്രീയം ഉണ്ടെന്ന് ഗവർണർ ആവർത്തിച്ചു. ചാൻസലർ സ്ഥാനം ഒഴിയുമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും അദ്ദേഹം ചോദ്യത്തിന് മറുപടി നൽകി. ചട്ടം ലംഘിച്ച ബിന്ദുവിെൻറ രാജിക്കായി പ്രതിപക്ഷം സമ്മർദം ശക്തമാക്കുന്നതിനിടെയാണ് ഗവർണറുടെ പ്രതികരണം. സർച് കമ്മിറ്റി പിരിച്ചുവിട്ട് കണ്ണൂർ വി.സിക്ക് പുനർനിയമനം നൽകാൻ ഗവർണർക്ക് കത്ത് നൽകിയത് മാധ്യമങ്ങളോട് ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ ദിവസം മന്ത്രി ആർ. ബിന്ദു പ്രതികരിച്ചത്.
കത്ത് പുറത്തുവിട്ട ഗവർണറുടെ നടപടിയെ വിമർശിച്ച മന്ത്രി ചോദ്യങ്ങളോട് ക്ഷുഭിതയായാണ് അന്ന് പ്രതികരിച്ചത്. കത്തയക്കാൻ മന്ത്രിക്ക് അധികാരമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞിരുന്നു.
കൊച്ചി: കണ്ണൂർ സർവകലാശാല വി.സിയായി ഡോ. ഗോപിനാഥ് രവീന്ദ്രനെ പുനർ നിയമിച്ച നടപടി ശരിവെച്ച സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീൽ ഹരജിയിൽ സർക്കാറിനും സർവകലാശാലക്കും ചാൻസലറായ ഗവർണർക്കും ഹൈകോടതിയുടെ നോട്ടീസ്.
വൈസ് ചാൻസലർ ഡോ. ഗോപിനാഥ് രവീന്ദ്രന് അദ്ദേഹത്തിെൻറ ഭാഗവും അപ്പീലുമായി ബന്ധപ്പെട്ട് വിശദീകരിക്കാം.
ഇത് നോട്ടീസായി കാണരുതെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ചാൻസലർക്ക് പ്രത്യേക ദൂതൻ മുഖേന നോട്ടീസ് നൽകാനാണ് നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.