തിരുവനന്തപുരം: സംസ്ഥാനത്ത് ജി.എസ്.ടി പിരിക്കാനുള്ള നടപടി ഉൗർജിതമാക്കാൻ ഉദ്യോഗസ്ഥർക്ക് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി. മന്ത്രി അധികാരമേറ്റശേഷം ജി.എസ്.ടി ഉദ്യോഗസ്ഥരുമായി നടത്തിയ രണ്ടാമത്തെ യോഗമാണിത്.
സംസ്ഥാനത്തിെൻറ നികുതി വരുമാനം ഉയർത്താൻ നടപടി കൈക്കൊള്ളണമെന്ന് യോഗം വിലയിരുത്തി. ഉദ്യോഗസ്ഥർ പ്രധാന റോഡുകളിൽ പരിശോധന നടത്തും. ലോക്ഡൗൺ പിൻവലിച്ചതിന് പിന്നാലെ ജി.എസ്.ടി വരുമാനം വർധിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വ്യാപാരികൾക്ക് ഇളവുകൾ നൽകിയിരുന്നു. ഇപ്പോൾ വ്യാപാരസ്ഥാപനങ്ങൾ പ്രവർത്തനമാരംഭിച്ച സാഹചര്യത്തിലാണ് നികുതി പിരിവ് കാര്യക്ഷമമാക്കാൻ നിർദേശിച്ചത്.
ജനങ്ങളിൽനിന്ന് പിരിക്കുന്ന നികുതി ആ മാസം തന്നെ സർക്കാർ ഖജനാവിലേക്ക് അടക്കാൻ വ്യാപാരികൾ ബാധ്യസ്ഥരാണെങ്കിലും പലപ്പോഴും അതുണ്ടാകുന്നില്ലെന്ന് ചില ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. സർക്കാറിലേക്ക് അടക്കേണ്ട നികുതി മാസങ്ങളോളം കൈവശംെവച്ച് കച്ചവടത്തിൽ മുടക്കുന്ന അവസ്ഥയാണുള്ളത്.
ഇത് നിരുത്സാഹപ്പെടുത്തണമെന്നും റിട്ടേൺ അതത് മാസം സമർപ്പിച്ച് നികുതിയടക്കാൻ സമ്മർദ്ദം ചെലുത്തണമെന്നും അഭിപ്രായമുയർന്നു. അതിർത്തി കടന്നുള്ള ചരക്കുനീക്കത്തിൽ വൻ നികുതി വെട്ടിപ്പുണ്ട്. ഇ-വേ ബില്ലിെൻറ മറവിൽ നടക്കുന്ന ഇത്തരം തട്ടിപ്പുകൾ നികുതി വരുമാനത്തിൽ വലിയ നഷ്ടമുണ്ടാക്കുന്നെന്നാണ് വിലയിരുത്തൽ. ചെക്പോസ്റ്റുകളിലെ പരിശോധന ശക്തമാക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.