തിരുവനന്തപുരം: മന്ത്രി കെ.ടി. ജലീൽ നിയമസഭയിൽ നടത്തിയ പ്രസംഗത്തെ ചൊല്ലി വീണ്ടും തർക്കം. തിങ്കളാഴ്ച ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയുന്നതിനിടെ മുസ്ലിം ലീഗ് 44 പേരെ കൊലപ്പെടുത്തിയ പാർട്ടിയാണെന്ന് ജലീൽ നടത്തിയ പരാമർശമാണ് ചൊവ്വാഴ്ച ശൂന്യവേളയിൽ സഭാതലത്തിൽ വീണ്ടും തർക്കത്തിന് വഴിമരുന്നായത്.
ആരോപണം തെളിയിക്കുന്ന ആധികാരിക രേഖ മന്ത്രി ഹാജരാക്കുകയോ അല്ലെങ്കിൽ മന്ത്രിയുടെ പരാമർശം സഭാരേഖയിൽ നിന്ന് നീക്കുകയോ വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. വി.കെ. ഇബ്രാഹിം കുഞ്ഞാണ് ഇന്നലെ ക്രമപ്രശ്നത്തിലൂടെ വിഷയം വീണ്ടും ഉന്നയിച്ചത്.
ക്രമപ്രശ്നം ഉന്നയിക്കുന്നതിൽനിന്ന് അദ്ദേഹെത്ത തടസ്സപ്പെടുത്താൻ ഭരണപക്ഷനിരയിൽനിന്ന് ശ്രമം ഉണ്ടായതോടെ പ്രതിപക്ഷവും രംഗത്തെത്തി. മന്ത്രിയുടെ പ്രസംഗത്തിൽ വസ്തുതാവിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കിൽ പരിശോധിച്ച് നടപടിയെടുക്കുമെന്ന് സ്പീക്കർ ഉറപ്പുനൽകിയതോടെയാണ് പ്രതിപക്ഷം അടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.