അയ്യപ്പ ദർശനത്തിന് മധുരയിൽ നിന്ന് എത്തിയ 103 വയസ്സുള്ള അയ്യപ്പഭക്ത മന്ത്രി കെ. രാധാകൃഷ്ണനോടൊപ്പം അയ്യപ്പ സന്നിധിയിൽ

അയ്യനെ തൊഴാൻ സഹായിച്ച് മന്ത്രി കെ.രാധാകൃഷ്ണൻ; ഷൺമുഖ അമ്മാളിന് ദർശന സായൂജ്യം

ശബരിമല: സന്നിധാനത്ത് എത്തിയ 103 വയസുള്ള മധുര സ്വദേശി ഷൺമുഖ അമ്മാളിന് അയ്യനെ കൺകുളിർക്കെ കാണാൻ സഹായിയായി മന്ത്രി കെ. രാധാകൃഷ്ണൻ. ചൊവ്വാഴ്ച പകൽ പന്ത്രണ്ടോടെ സന്നിധാനത്തു നിന്ന് മടങ്ങാനൊരുങ്ങി തന്ത്രിയെ കണ്ടിറങ്ങിയപ്പോഴാണ് കൂട്ടം തെറ്റി നിൽക്കുന്ന ഷൺമുഖയമ്മാൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്.

തുടർന്ന് ഇവർക്ക് ദർശനത്തിന് പ്രത്യേക സൗകര്യം ചെയ്ത് നൽകി. പിന്നീട് ബന്ധുക്കൾ വരുന്നതു വരെ എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിനടുത്ത് ഇരുത്തി. അയ്യപ്പൻ മന്ത്രിയുടെ രൂപത്തിലെത്തിയതു കൊണ്ട് മികച്ച ദർശനം കിട്ടിയെന്ന് ഷൺമുഖ അമ്മാൾ പറഞ്ഞു. പിന്നീട് പൊലീസ് ബന്ധുക്കളെ കണ്ടെത്തി അമ്മാളിനെ അവരുടെ സുരക്ഷിത കരങ്ങളിൽ ഏൽപ്പിച്ചു.

Tags:    
News Summary - Minister K. Radhakrishnan helped Ayyan to build the house; Shanmukha Ammal has a vision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.