തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രെൻറ ഗുരുവായൂർ ക്ഷേത്രദർശനം സംബന്ധിച്ച് വിവാദം വേണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് തീരുമാനം. മന്ത്രിയുടെ വിശദീകരണം തൃപ്തികരമാണ്. പാർട്ടി സമ്മേളനങ്ങൾ ആരംഭിച്ച ഘട്ടത്തിൽ സംഭവം കൂടുതൽ ചർച്ചയാക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ല. ഇപ്പോൾ മന്ത്രിക്കെതിരെ നടപടിയുണ്ടായാൽ കൂടുതൽ വിവാദമാകുകയേയുള്ളൂ.
വിഷയത്തിൽ ഇതിനകം ബി.ജെ.പിയും ആർ.എസ്.എസും മുതലെടുപ്പ് തുടങ്ങിക്കഴിഞ്ഞു. അതിനുള്ള അവസരം നൽകുന്നത് ശരിയല്ല. ഇൗ സാഹചര്യത്തിൽ മന്ത്രിക്കെതിരെ നടപടി വേണ്ടെന്നാണ് സെക്രേട്ടറിയറ്റ് വിലയിരുത്തൽ. അഷ്ടമിരോഹിണി ദിനത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ ക്ഷേത്രദർശനം നടത്തിയതും ചടങ്ങുകളിൽ പെങ്കടുത്ത് കുടുംബാംഗങ്ങളുടെ പേരിൽ വഴിപാട് നടത്തിയതും ഏറെ വിവാദമായിരുന്നു. ഇതുസംബന്ധിച്ച മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ മന്ത്രിയോട് സി.പി.എം സെക്രട്ടറി വിശദീകരണം തേടിയിരുന്നു.
കഴിഞ്ഞദിവസമാണ് കടകംപള്ളി വിശദീകരണം നൽകിയത്. ദേവസ്വം മന്ത്രിയെന്ന നിലയിൽ ക്ഷേത്രാചാരങ്ങൾ പാലിക്കുക മാത്രമാണ് താൻ ചെയ്തതെന്നും ദുഷ്ടലാക്കോടെ ചിലർ അത് വിവാദമാക്കുകയായിരുെന്നന്നുമാണ് മന്ത്രി വിശദീകരണം നൽകിയതെന്നാണ് വിവരം. കുടുംബാംഗങ്ങൾ വിശ്വാസികളാണെന്നും മന്ത്രി പറഞ്ഞിരുന്നു. കടകംപള്ളിയുടെ വിശദീകരണം കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രേട്ടറിയറ്റിൽ അവതരിപ്പിച്ചു. ഇൗ വിഷയത്തിൽ കൂടുതൽ വിവാദം വേണ്ടെന്ന നിലപാട് കോടിയേരിയും കൈക്കൊണ്ടു. വിഷയം കാര്യമായി ചർച്ച ചെയ്തില്ലെന്നാണ് പാർട്ടി വൃത്തങ്ങളുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.