തിരുവനന്തപുരം: ആശ വർക്കർമാരുടെ കാര്യത്തിൽ അനുഭാവപൂർണമായ സമീപനമാണ് സർക്കാറിനുള്ളതെന്നും അതേ സമയം വേതന വർധനവിൽ ചെയ്യാനാകാത്തത് പറയാനില്ലെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സമരക്കാരോട് ദേഷ്യമോ വിരോധമോ ഇല്ല.
സമരത്തിന് നേതൃത്വം നൽകുന്നവർ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുകയാണ്. അവരോട് രാഷ്ട്രീയമായ എതിർപ്പുണ്ടെന്നും ബാലഗോപാൽ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. ആശ പദ്ധതിക്കായി ബജറ്റിൽ പറഞ്ഞതിനേക്കാൾ കൂടുതൽ തുക അനുവദിച്ചിട്ടുണ്ട്.
53 കോടി കുടിശ്ശികയുണ്ടായിരുന്നു. അതും തീർപ്പാക്കി. വേതനം വർധിപ്പിക്കുന്ന കാര്യം പറഞ്ഞാൽ മാത്രം പോര, അത് ചെയ്യാനാകണം. നിലവിലെ സാഹചര്യത്തിൽ നമുക്ക് പണത്തിന്റെ പ്രശ്നമുണ്ട്.
സംസ്ഥാന സർക്കാറിന് ചെയ്യാൻ കഴിയാത്ത പറ്റാത്ത ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. സംസ്ഥാനം വിചാരിച്ചാൽ ഓണറേറിയം വർധിപ്പിക്കാനാവില്ലെന്നും കെ.എൻ. ബാലഗോപാൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.