മലപ്പുറം: ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ രേഖകൾ പുറത്തുവന്നതോടെ മന്ത്രി ഡോ. കെ.ടി. ജലീലിെൻറ വാദങ്ങൾ ദുർബലമാവുന്നു. യോഗ്യതയുള്ളവരുടെ അഭാവത്തിലാണ് ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിൽ (െക.എസ്.എം.ഡി.എഫ്.സി) ബന്ധു കെ.ടി. അദീബിനെ ജനറൽ മാേനജറായി നിയമിച്ചതെന്നതായിരുന്നു മന്ത്രിയുടെ പ്രധാനവാദം. അതേ സമയം ജനറൽ മാനേജർ തസ്തികയുടെ യോഗ്യതയിൽ മാറ്റം വരുത്തിയത് കോർപറേഷൻ ആവശ്യപ്പെട്ടിട്ടല്ലെന്നും സർക്കാർ തീരുമാനപ്രകാരമായിരുന്നെന്നും ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് തന്നെ വ്യക്തമാക്കിയത് മന്ത്രിയെ കൂടുതൽ പ്രതിരോധത്തിലാക്കി.
അപേക്ഷികരിൽ ആറിൽ അഞ്ചുപേർക്കും എം.ബി.എ യുണ്ടായിരുന്നു. അഭിമുഖത്തിനെത്തിയ എസ്.ബി.െഎ ലൈഫ് മുൻ ജീവനക്കാരനെയും ഒഴിവാക്കി. സ്വകാര്യ സ്ഥാപനങ്ങളിലെ പ്രവൃത്തി പരിചയം പരിഗണിക്കാനാവില്ലെന്നാണ് മറ്റൊരു വാദം. എന്നാൽ, നിയമനം ലഭിച്ച ബന്ധു സ്വകാര്യബാങ്ക് ജീവനക്കാരനാണ്. എക്സിക്യൂട്ടിവ് എം.ബി.എ ആയതിനാൽ പരിഗണിച്ചില്ലെന്ന ന്യായത്തിന് വിജ്ഞാപനത്തിൽ ഇത് പറഞ്ഞിരുന്നില്ലെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. അഭിമുഖത്തിൽ പെങ്കടുക്കാത്തവരിൽ ഒരാൾ മലപ്പുറം ആതവനാട് മലബാർ കോഒാപറേറ്റിവ് ടെക്സ്റ്റൈൽസ് ലിമിറ്റഡ് (മാൽകോ ടെക്സ്) മാനേജറാണ്. ലീഗ് നേതൃത്വത്തിലുള്ള സ്ഥാപനമാണെന്നതായിരുന്നു പരിഗണിക്കാതിരിക്കാൻ കാരണം.
എന്നാൽ, സഹകരണ മേഖലയിലെ പൊതുമേഖല സ്ഥാപനമാണിത്. അപേക്ഷകരിൽ പരിഗണിക്കാത്ത മറ്റൊരാൾ ധനകാര്യ വകുപ്പിൽ അണ്ടർ സെക്രട്ടറിയാണ്. ഇവരെയൊക്കെ മാറ്റിയാണ് നിയമനം നടത്തിയത്. ഇതിനായി യോഗ്യതയിൽ മാറ്റം വരുത്തി ബി.ടെക് ചേർക്കുകയായിരുന്നു. ഇത് കോർപറേഷൻ ആവശ്യപ്പെട്ടിട്ടല്ലെന്നാണ് ഇന്നലെ ചെയർമാൻ വ്യക്തമാക്കിയത്. അദീബിന് വേണ്ടി സർക്കാർ അറിഞ്ഞോ അറിയാതെയോയാണ് ജലീൽ യോഗ്യതയിൽ മാറ്റം വരുത്തിയതെന്ന് ചെയർമാെൻറ വെളിപ്പെടുത്തലോടെ വ്യക്തമാണെന്ന് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിക്കുന്നു. വനിത വികസന കോർപറേഷൻ റീജനൽ മാനേജറായിരുന്നു ജനറൽ മാനേജർ തസ്തികയിലുണ്ടായിരുന്നത്. ഇദ്ദേഹത്തിെൻറ ഡെപ്യൂേട്ടഷൻ 2016ൽ അവസാനിച്ചത് പുതുക്കാൻ അന്നത്തെ ഡയറക്ടർ ബോർഡ് ശിപാർശ ചെയ്തിരുന്നു. വനിത വികസന കോർപറേഷനും കാലാവധി നീട്ടാൻ അനുമതി നൽകി. എന്നാൽ, അംഗീകരിച്ചില്ല. പിന്നീട് രണ്ടുവർഷം ഒഴിച്ചിട്ട ശേഷമാണ് പുതിയ ജനറൽ മാനേജറെ നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.