'ഇതുവരെയുള്ള സമീപനമായിരിക്കില്ല ഇനി'; മാലിന്യ പ്ലാന്‍റുകൾക്ക് നേരെയുള്ള എതിർപ്പുകളെ വിട്ടുവീഴ്ചയില്ലാതെ നേരിടും -മന്ത്രി എം.ബി. രാജേഷ്

തിരുവനന്തപുരം: മാലിന്യ പ്ലാന്റുകളോടുള്ള എതിര്‍പ്പില്‍ ഇതുവരെയുള്ള സമീപനമല്ല ഇനി സര്‍ക്കാര്‍ സ്വീകരിക്കുകയെന്ന് തദ്ദേശമന്ത്രി എം.ബി. രാജേഷ്. പ്ലാന്റ് നടപ്പിലാക്കാന്‍ തീരുമാനിച്ചാല്‍ എങ്ങനെ നടപ്പാക്കണമെന്ന് അറിയാം. എതിര്‍പ്പുകളെ നേരിടേണ്ട രീതിയില്‍ തന്നെ നേരിടാനാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. ജനങ്ങളുടേതായ പിന്തുണ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരസഭ വികസന സമിതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്രഹ്മപുരം മാലിന്യ പ്ലാന്റുമായി ബന്ധപ്പെട്ട് വലിയ അഴിമതി ആരോപണങ്ങൾ ഉയരുന്ന സാഹചര്യത്തിൽ കൂടിയായിരുന്നു മന്ത്രിയുടെ പ്രതികരണം. സംസ്ഥാനത്തെ മാലിന്യനിർമാർജന നീക്കം പൂർണമായും തടസപ്പെട്ടു എന്ന രീതിയിൽ പ്രചാരണങ്ങളും ശക്തമാണ്. ഇന്നലെ ഗ്രീൻ ട്രിബ്യുണൽ കൊച്ചി കോർപറേഷന് നൂറുകോടി രൂപ പിഴയിട്ടിരുന്നു. ഇതിനെതിരെയും മന്ത്രി വിമർശനം ഉന്നയിച്ചു. ഇതേ ഹരിത ട്രിബ്യൂണൽ തന്നെ മാലിന്യ നിർമ്മാർജ്ജനത്തിൽ കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് അഭിനന്ദിച്ചിരുന്നു. അതൊന്നും വർത്തയായില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. നല്ല രീതിയിൽ പ്രവർത്തിക്കുന്ന തദ്ദേശ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും മന്ത്രി വിമർശിച്ചു.

മാലിന്യപ്ലാന്റുകൾക്കെതിരെ സമരം ചെയ്യുന്നവരോടുള്ള എതിർപ്പ് സംസ്ഥാന സർക്കാർ നേരത്തെ തന്നെ പലരീതിയിൽ പ്രകടിപ്പിച്ചിരുന്നതാണ്. കോതിയിലും ആവിക്കലിലുമടക്കം ഇതേ സമീപനം തന്നെയാണ് സർക്കാർ സ്വീകരിച്ചത്. ഈ സാഹചര്യത്തിൽ ഇത്തരം പ്രക്ഷോഭങ്ങളെ ഭയന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങില്ലെന്ന സൂചന കൂടിയാണ് എം.ബി. രാജേഷ് നൽകിയിരിക്കുന്നത്.

ബ്രഹ്മപുരം മാലിന്യസംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും അതിനോടനുബന്ധിച്ചുണ്ടായ സാമൂഹ്യപ്രത്യാഘാതങ്ങളിലും സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രിബ്യൂണൽ രംഗത്തെത്തിയിരുന്നു. ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്ത​ത്തി​ല്‍ കൊ​ച്ചി കോ​ര്‍പ​റേ​ഷ​ന്​ 100 കോ​ടി രൂ​പ പി​ഴ​യി​ടുകയും ചെയ്തു. പി​ഴ​ത്തു​ക ഒ​രു മാ​സ​ത്തി​ന​കം സം​സ്ഥാ​ന ചീ​ഫ്​ സെ​ക്ര​ട്ട​റി​ക്ക്​ കൈ​മാ​റ​ണം. ദി​വ​സ​ങ്ങ​ൾ മാ​ലി​ന്യം ക​ത്തി​യ​ത്​ മൂ​ല​മു​ണ്ടാ​യ പ​രി​സ്ഥി​തി നാ​ശ​ത്തി​നും പൊ​തു​ജ​നാ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും ഉ​ചി​ത​മാ​യ പ​രി​ഹാ​ര​ത്തി​നാ​യി ഈ ​തു​ക ഉ​പ​യോ​ഗി​ക്ക​ണം. തീ​പി​ടി​ത്ത​ത്തി​ന്​ ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്കെ​തി​രെ ക്രി​മി​ന​ല്‍ ന​ട​പ​ടി​ക​ളും വ​കു​പ്പു​ത​ല ന​ട​പ​ടി​ക​ളും ചീ​ഫ്​ സെ​ക്ര​ട്ട​റി സ്വീ​ക​രി​ക്ക​ണം. ഇ​തു​ ര​ണ്ടു​ മാ​സ​ത്തി​ന​കം പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു. വെ​ള്ളി​യാ​ഴ്ച കേ​സി​ൽ വാ​ദം കേ​ൾ​ക്ക​വെ, സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​തി​രെ എ​ൻ.​ജി.​ടി രൂ​ക്ഷ​വി​മ​ർ​ശ​നം ന​ട​ത്തു​ക​യും 500 കോ​ടി രൂ​പ വ​രെ പി​ഴ ഈ​ടാ​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രു​ന്നു.

Tags:    
News Summary - MInister MB Rajesh statement on protest towards waste disposal plants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.