തിരുവനന്തപുരം: വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് മന്ത്രി എം.എം. മണി. തെരഞ്ഞെടുപ്പിൽനിന്ന് മാറി നിൽക്കുമെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ആരോഗ്യപ്രശ്നങ്ങൾ പ്രവർത്തനത്തെ ബാധിച്ചിട്ടില്ല. ഞാനിപ്പോഴും സ്ട്രോങ്ങാ. പാർട്ടി പറഞ്ഞാൽ വ്യക്തിപരമായ പ്രശ്നങ്ങൾ ഒന്നും നോക്കില്ല. ഇപ്പോഴും കേരളത്തിൽ മുഴുവൻ പോകാറുണ്ട്. അനാരോഗ്യമെന്നതൊക്കെ പത്രങ്ങൾ എഴുതുന്നത് അവരുടെ നിഗമനമാണ്. ആ പ്രചരണത്തിന് പിന്നിൽ ആരെങ്കിലും ഉണ്ടോ എന്നും പറഞ്ഞുകൊടുത്തിട്ടുണ്ടോ എന്നും അറിയില്ല. മത്സരിക്കില്ല എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല. ഞാൻ മനസ്സിൽ പോലും കാണാത്ത കാര്യങ്ങളാ അതൊക്കെ. പാർട്ടി മത്സരിക്കണ്ട എന്ന് പറഞ്ഞാൽ ഓകെ. അതിനപ്പുറമൊന്നുമില്ല. എന്നെ ഇത്രയാക്കിയത് പാർട്ടിയല്ലേ -ഏഷ്യാനെറ്റ് ചാനലിന് നൽകിയ അഭിമുഖത്തിൽ മന്ത്രി പറഞ്ഞു.
'കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമുണ്ടോ എന്ന് അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി സഖാവ് ചോദിച്ചു. അപ്പോൾ ഞാൻ മത്സരിക്കുന്നൂന്ന് പറഞ്ഞു. അതിനുള്ള കാര്യകാരണങ്ങളും പറഞ്ഞു. അതിൽ ഒന്ന്: എനിക്ക് ആൺകുട്ടികളില്ല, പെൺകുട്ടികളാ. അവരെയൊക്കെ കല്യാണം കഴിച്ചയച്ച് കഷ്ടിച്ച് ജീവിക്കുന്നവരാ. ഇപ്പോ തന്നെ എനിക്ക് മരുന്ന് മേടിക്കാൻ കാശ് വേണം. മത്സരിച്ചാൽ ചികിത്സയൊക്കെ നോക്കും. പിന്നെ പെൺകുട്ടികളൊക്കെ ആകുേമ്പാൾ അവസാനം വല്ല പെൻഷനും കിട്ടിയാൽ അതും ഒരു വഴിയാണ്. പിന്നെ ഈ രംഗത്ത് ഒരു പ്രവർത്തനമാണല്ലോ. സംഘടനാ രംഗത്ത് ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. മന്ത്രിയാക്കിയതൊക്കെ പാർട്ടി നേതൃത്വമല്ലേ. മന്ത്രിയാകണമെന്ന് പറഞ്ഞപ്പോ ഞാൻ ശരിക്കും അന്തംവിട്ടിരുന്നുപോയി. എന്നാൽ, ഏതു ജോലിയാണേലും ഏൽപിച്ചു കഴിഞ്ഞാൽ അതിനകത്ത് വിട്ടുവീഴ്ചയില്ലാതെ പ്രവൃത്തിക്കും എന്നത് എന്‍റെ ശൈലിയാ' -എം.എം മണി പറഞ്ഞു.
ഉമ്മൻചാണ്ടി വന്നത് െകാണ്ടു യു.ഡി.എഫിൽ അത്ഭുതമൊന്നും സംഭവിക്കാനിെല്ലന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പഴയ വീഞ്ഞ് പുതിയകുപ്പിയിൽ എന്നേ ഉള്ളൂ. കഴിഞ്ഞ തവണയും ഉമ്മൻ ചാണ്ടി ഉണ്ടായിരുന്നല്ലോ. ഇത്തവണ 100ലേറെ സീറ്റ് നേടി എൽ.ഡി.എഫ് വീണ്ടും ഭരണത്തിലെത്തും. കേരള കോൺഗ്രസ് മാണി വിഭാഗം ഇല്ലാതെയാണ് എൽ.ഡി.എഫ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയത്. അവർ കൂടി വന്നത് കൂടുതൽ മികച്ച വിജയം സമ്മാനിക്കുമെന്നും എം.എം. മണി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.