കോട്ടയം: അധികാരവും അടിമത്തവും ഹരമായി കൊണ്ടുനടക്കുന്ന ഉേദ്യാഗസ്ഥർ ഇപ്പോഴുമുണ്ടെന്ന് കൃഷിമന്ത്രി പി. പ്രസാദ്. ഇത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് തിരിച്ചറിയണം. ഏത് വിഭാഗത്തിലുള്ള ഉദ്യോഗസ്ഥരായാലും അവർ ആരുടെയും അടിമകളല്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള പൊലീസ് ക്യാമ്പ് ഫോളോവേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കോട്ടയത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധികാരത്തിെൻറ ദണ്ഡ് ഉപയോഗിച്ച് തട്ടിക്കളിക്കാനുള്ളതല്ല കേരളത്തിലെ ജീവനക്കാർ. അന്തസ്സാർന്ന ജീവിതം നയിക്കുകയെന്നത് ഓരോരുത്തരുടെയും അവകാശമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിെൻറയും അടിച്ചമർത്തലിെൻറയും പ്രേതം ഇന്നും സെക്രേട്ടറിയറ്റിലടക്കം സർക്കാർ സർവിസിലുണ്ട്. ഇവർ ഒരുകാര്യം എങ്ങനെ നടപ്പാക്കാതിരിക്കാമെന്നാണ് ചിന്തിക്കുന്നത്. അധികാരം ൈകയാളുമ്പോൾ താഴേക്കിടയിെല ജീവനക്കാരെ ചവിട്ടിയരക്കുകയെന്ന ചിലരുമുണ്ട്. കേരളമിത് അംഗീകരിക്കില്ല. ചാതുർവർണ്യം സർക്കാർ സർവിസിൽ വിലപ്പോവില്ല.
സ്വാഗതസംഘം ചെയർമാനും സി.പി.ഐ ജില്ല സെക്രട്ടറിയുമായ സി.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. ജോയൻറ് കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്കൽ, സംസ്ഥാന കമ്മിറ്റി അംഗം എം.ജെ. ബെന്നിമോൻ എന്നിവർ പങ്കെടുത്തു. വൈകീട്ട് പൊതുസമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.