തിരുവനന്തപുരം: കണ്ണൂർ സർവകലാശാല വി.സി നിയമനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിെൻറ രാജി ആവശ്യപ്പെട്ട് ഉടന്‍ ലോകായുക്തയെ സമീപിക്കുമെന്നും ഹൈകോടതി അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടത്തിനെ ചുമതലപ്പെടുത്തിയതായും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഗവര്‍ണര്‍തന്നെ ഇക്കാര്യത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് സമ്മതിച്ചിട്ടുണ്ട്. നിയമം മറികടന്നും ഇല്ലാത്ത അധികാരം വിനിയോഗിച്ചും മന്ത്രി ഗവർണര്‍ക്ക് കത്ത് നല്‍കി. ഇതിലൂടെ മന്ത്രി നേരിട്ട് തന്നെ എല്ലാ കള്ളക്കളികള്‍ക്കും കൂട്ടുനിൽക്കുകയായിരുന്നു.
വി.സി നിയമനം സംബന്ധിച്ച് ഗവർണർക്ക് കത്തെഴുതിയ മന്ത്രിയുടെ മൗനം കുറ്റസമ്മതമാണ്. ഈ സാഹചര്യത്തിൽ മന്ത്രിക്ക് അധികാരത്തില്‍ തുടരാനുള്ള ധാര്‍മിക അവകാശമില്ല. രാജിെവച്ചില്ലെങ്കില് മുഖ്യമന്ത്രി രാജി എഴുതിവാങ്ങണം. കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാരായിരുന്ന ഇ.പി. ജയരാജനും കെ.ടി. ജലീലിനും രാജിെവക്കേണ്ടിവന്ന സമാന സാഹചര്യമാണ് ഇവിടെയുമുള്ളത്. കത്തെഴുതിയതിലൂടെ സ്വജനപക്ഷപാതവും അഴിമതിയും വ്യക്തമായിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
നാലു ദിവസത്തിനുള്ളില്‍ അഞ്ച് ശിശുമരണങ്ങള്‍ നടന്ന അട്ടപ്പാടിയില്‍ രമേശ് ചെന്നിത്തല ബുധനാഴ്ച സന്ദര്‍ശനം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.