റെയിൽ​േവ ഓവര്‍ ബ്രിഡ്ജ്​ നിർമാണങ്ങൾ വേഗത്തിലാക്കും –മന്ത്രി റിയാസ്

തി​രു​വ​ന​ന്ത​പു​രം: 'ലെ​വ​ല്‍ക്രോ​സി​ല്ലാ​ത്ത കേ​ര​ളം' പ​ദ്ധ​തി​യി​ലെ റെ​യി​ൽ​വേ ഓ​വ​ര്‍ബ്രി​ഡ്ജു​ക​ളു​ടെ നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ന്‍ തീ​രു​മാ​നം. ആ​ര്‍.​ഒ.​ബി നി​ര്‍മാ​ണ​പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സി​െൻറ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

72 റെ​യി​ൽ​വേ ഓ​വ​ര്‍ ബ്രി​ഡ്ജു​ക​ളു​ടെ നി​ർ​മാ​ണം യോ​ഗം വി​ല​യി​രു​ത്തി. നി​ർ​മാ​ണ​ത്തി​ലു​ള്ള 11 റെ​യി​ൽ​വേ ഓ​വ​ർ​ബ്രി​ഡ്ജു​ക​ൾ അ​ടു​ത്ത ​െസ​പ്​​റ്റം​ബ​റി​ന​കം പൂ​ര്‍ത്തി​യാ​ക്കാ​നാ​കും. നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ന്‍ പോ​കു​ന്ന മൂ​ന്ന് ആ​ര്‍.​ഒ.​ബി​ക​ള്‍ 2023 മാ​ര്‍ച്ചി​ല്‍ പൂ​ര്‍ത്തി​യാ​ക്കാ​ന്‍ ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള ഷെ​ഡ്യൂ​ളി​നും യോ​ഗം അം​ഗീ​കാ​രം ന​ല്‍കി. 27 ആ​ര്‍.​ഒ.​ബി​ക​ളു​ടെ ജ​ന​റ​ല്‍ അ​റേ​ഞ്ച്മെൻറ്​ ഡ്രോ​യി​ങ്ങി​ന് റെ​യി​ൽ​വേ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചു. 14 എ​ണ്ണ​ത്തി​െൻറ സ്ഥ​ല​മേ​റ്റെ​ടു​ക്ക​ല്‍ പ്ര​ക്രി​യ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

17 ആ​ര്‍.​ഒ.​ബി​ക​ളു​ടെ പ​ദ്ധ​തി രേ​ഖ ത​യാ​റാ​ക്കു​ന്ന പ്ര​വൃ​ത്തി​യും പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഇ​തി​ല്‍ 67 എ​ണ്ണം കി​ഫ്ബി പ​ദ്ധ​തി​യി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്. റോ​ഡ്സ് ആ​ൻ​ഡ്​​ ബ്രി​ഡ്ജ​സ് ​െഡ​വ​ല​പ്മെൻറ്​ കോ​ര്‍പ​റേ​ഷ​നാ​ണ് നി​ർ​മാ​ണ​ചു​മ​ത​ല. ആ​ര്‍.​ഒ.​ബി​ക​ളി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ സ്​​റ്റീ​ൽ കോ​ണ്‍ക്രീ​റ്റ് കോം​പ​സി​റ്റ് രീ​തി അ​നു​സ​രി​ച്ച് നി​ർ​മി​ക്കു​ന്ന 10 എ​ണ്ണ​ത്തി​ൽ അ​ഞ്ചെ​ണ്ണ​ത്തി​െൻറ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു. ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ലെ ചി​റ​ങ്ങ​ര, ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ മാ​ളി​യേ​ക്ക​ല്‍, പ​ട്ടാ​മ്പി​യി​ലെ വാ​ടാ​നം​കു​റി​ശി, മ​ല​മ്പു​ഴ​യി​ലെ അ​ക​ത്തേ​ത്ത​റ, ത​ല​ശ്ശേ​രി​യി​ലെ കൊ​ടു​വ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പൈ​ലി​ങ്ങി​നു​ള്ള പ്ര​വൃ​ത്തി​ക​ള്‍ ആ​രം​ഭി​ച്ച​ത്. താ​നൂ​ര്‍ തെ​യ്യ​ല, ചി​റ​യ​ന്‍കീ​ഴ്, ഗു​രു​വാ​യൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ര​വൃ​ത്തി ഉ​ട​ന്‍ ആ​രം​ഭി​ക്കും. ആ​ർ.​ബി.​ഡി.​സി.​കെ എം.​ഡി സു​ഹാ​സ്, കെ.​ആ​ര്‍.​എ​ഫ്.​ബി സി.​ഇ ശ്രീ​റാം സാം​ബ​ശി​വ​റാ​വു എ​ന്നി​വ​രും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Minister Riyas about Construction of railway over bridge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.