ഏ​പ്രി​ൽ മു​ത​ൽ വെള്ളക്കരം വർധിപ്പിക്കാൻ തീരുമാനിച്ചിട്ടില്ല -റോഷി അഗസ്റ്റിൻ

കോ​ട്ട​യം: ഏ​പ്രി​ൽ മു​ത​ൽ വെ​ള്ള​ക്ക​രം ഇ​നി​യും അ​ഞ്ചു​ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്ന്​ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ. ഇ​തു​സം​ബ​ന്ധി​ച്ച്​ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും ഫേ​സ്​​ബു​ക്ക്​​ പോ​സ്റ്റി​ൽ കു​റി​ച്ചു. കേ​ന്ദ്രം ആ​ർ.​ബി.​ഐ മു​ഖേ​ന​ വാ​യ്പ ന​ൽ​കുമ്പോൾ ആ​ർ.​ബി.​ഐ ചി​ല നി​ബ​ന്ധ​ന​ക​ൾ വെ​ക്കാ​റു​ണ്ട്. അ​ങ്ങ​നെയുള്ളതാണ്​ ആ​ധാ​ർ ലി​ങ്ക് ആ​യി​ട്ടു​ള്ള സേ​വ​ന​ങ്ങ​ൾ​ക്ക് ഓ​രോ വ​ർ​ഷ​വും ഈ​ടാ​ക്കു​ന്ന തു​ക​യു​ടെ അ​ഞ്ചു ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​ക എ​ന്നു​ള്ള​ത്. ഇ​പ്പോ​ൾ വാ​ട്ട​ർ താ​രി​ഫി​ൽ കേ​ര​ള സ​ർ​ക്കാ​ർ വ​രു​ത്തി​യ വ​ർ​ധ​ന ആ​ർ.​ബി.​ഐ​യു​ടെ അ​ഞ്ചു​ശ​ത​മാ​ന​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ക്കാ​നും ഇ​നി​യും വ​ർ​ധ​ന വേ​ണ്ടയെന്നും വാ​ട്ട​ർ അ​തോ​റി​റ്റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​. കേ​ന്ദ്ര ഫി​നാ​ൻ​സ് ഡി​പ്പാ​ർ​ട്​​മെ​ന്‍റി​നെ​യും ആ​ർ.​ബി.​ഐ​യെ​യും ഇ​ക്കാ​ര്യം ധ​രി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Tags:    
News Summary - Minister Roshi Augustine Press Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.