തിരുവനന്തപുരം: കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ തകർച്ചയുടെ തുടക്കമെന്ന് മന്ത്രി സജി ചെറിയാൻ. ദേശീയതലത്തിലെ പ്രതിപക്ഷ ഐക്യത്തിനായി കോൺഗ്രസ് മുന്നിൽ നിന്ന് നയിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ഏറ്റവും ശക്തമായ പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസിന്റെ പല നിലപാടുകളോടും യോജിപ്പില്ല. കേരളത്തിൽ വികസന വിരോധമാണ് പുലർത്തുന്നത്. എന്നാൽ രാജ്യത്ത് മതനിരപേക്ഷത ശക്തിപ്പെടുത്താൻ കോൺഗ്രസ് മുന്നിൽ നിൽക്കണം. പ്രതിപക്ഷ പാർട്ടികളുടെ ഐക്യം സ്വാഭാവികമായി ഉണ്ടാകും. ജനങ്ങൾമാറി ചിന്തിക്കുമ്പോൾ സ്വാഭാവികമായും ഐക്യം വരുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കർണാടക തെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിയുടെ തകർച്ചയുടെ തുടക്കമാണ്. ഭരണഘടന മൂല്യങ്ങളെ തകർക്കുകയാണ് ബി.ജെ.പി സർക്കാർ. ബി.ജെ.പിയെ മറികടക്കാൻ പ്രതിപക്ഷം ഒന്നിക്കണമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.