ആലപ്പുഴ: ആദിത്യക്കും മിഥുനും ലാപ്ടോപ്പ് നല്‍കാമെന്ന് അദാലത്തില്‍ നല്‍കിയ വാക്കുപാലിച്ച് മന്ത്രി സജി ചെറിയാന്‍. ചെങ്ങന്നൂര്‍ താലൂക്കില്‍ നടന്ന കരുതലും കൈത്താങ്ങും അദാലത്തിലാണ് മക്കള്‍ക്ക് ലാപ്ടോപ്പ് അനുവദിക്കണമെന്ന അപേക്ഷയുമായി ഇവരുടെ രക്ഷിതാക്കള്‍ എത്തിയത്. ലാപ്ടോപ് നല്‍കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച ചെങ്ങന്നൂര്‍ എം.എല്‍.എ. ഓഫീസില്‍ വച്ചു എഞ്ചിനീയറിങ് വിദ്യാർഥിയായ ആദിത്യക്കും മാനേജ്മെന്റ് വിദ്യാർഥിയായ മിഥുനും മന്ത്രി ലാപ്ടോപ് വാങ്ങി നല്‍കുകയായിരുന്നു.
നെടുവരംകോട് തുണ്ടിയില്‍ വീട്ടില്‍ ടി.കെ. ഷാജിമോന്റെ മകളായ ആദിത്യ ചെങ്ങന്നൂര്‍ പ്രൊവിഡന്‍സ് കോളജിലെ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയാണ്. ഓട്ടോറിക്ഷ ഡ്രൈവറായിരുന്ന ഷാജിമോനും തൊഴിലുറപ്പ് തൊഴിലാളിയായ ഭാര്യക്കും 2021ല്‍ കോവിഡ് വന്നതിനു ശേഷമുള്ള പ്രശ്നങ്ങളാല്‍ സ്ഥിരമായി ജോലിക്ക് പോകാന്‍ സാധിക്കുന്നില്ല. മകന്‍ അപകടത്തെത്തുടര്‍ന്ന് ചികിത്സയിലുമാണ്. പഠനത്തില്‍ മിടുക്കിയായ മകള്‍ക്ക് ലാപ്ടോപ്പ് വാങ്ങാന്‍ സാമ്പത്തികം ഇല്ലാതെ ബുദ്ധിമുട്ടിയതിനെ തുടര്‍ന്നാണ് ഇവര്‍ മന്ത്രിയെ കാണാന്‍ എത്തിയത്.
മുളക്കുഴ വലിയപറമ്പ് കോളനിയില്‍ കെ.ജെ. ശശിയുടെ മകനായ മിഥുന്‍ലാല്‍ സി.എം.എ. വിദ്യാര്‍ഥിയാണ്. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന ശശി വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ചികിത്സയിലാണ്. മിഥുന്റെ സഹോദരനും അപകടത്തില്‍ പരിക്കെറ്റ് ചികിത്സയിലാണ്. കുടുംബത്തിന്റെ ദൈനംദിന ചിലവുകള്‍ നടത്താന്‍ പോലും വിഷമിക്കുകയായിരുന്നു കുടുംബം. തുടര്‍ന്നാണ് മന്ത്രിയെ വന്ന് കാണുന്നതും ഇപ്പോള്‍ ലാപ്ടോപ് ലഭിച്ചതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.