മുതലപ്പൊഴിയിൽ കലാപമുണ്ടാക്കാൻ ഗൂഢശ്രമമെന്ന് മന്ത്രി സജിചെറിയാൻ

ആലപ്പുഴ: മുതലപ്പൊഴിയിൽ മന്ത്രിമാർ എത്തിയപ്പോൾ കലാപമുണ്ടാക്കാൻ ഗൂഢശ്രമമുണ്ടായെന്ന്​​ മന്ത്രി സജി ചെറിയാൻ. ആ പ്രദേശത്തില്ലാത്ത ചിലർ എന്തിനാണ് അവിടെ എത്തിയത്. മന്ത്രിമാർ പ്രകോപനം ഉണ്ടാക്കിയെന്നത്​ ശുദ്ധനുണയാണെന്നും സജി ചെറിയാൻ മാധ്യമ​പ്രവർത്തകരോട് പറഞ്ഞു.

മന്ത്രിമാർ തന്ത്രപരമായി ഇടപെട്ടതിനാൽ കലാപം ഒഴിവായി. നീതികാണിക്കുന്ന സർക്കാറിനെ മോശപെടുത്താനായിരുന്നു ഗൂഢാലോചന. ലത്തീൻ സമുദായത്തിൽ 90 ശതമാനം ആളുകളും സർക്കാറിനൊപ്പമാണ്. ചില ഒറ്റപ്പെട്ട പുരോഹിതർക്ക് തെറ്റിദ്ധാരണയുണ്ട്.

സഭാ നേതൃത്വത്തിന്​ സർക്കാറിന്‍റെ ​പ്രവർത്തനത്തിൽ കൃത്യമായ ധാരണയുണ്ട്​. മുതലപ്പൊഴിയിൽ മത്സ്യത്തൊഴിലാളികൾക്ക്​ കടൽക്ഷോഭത്തിന്‍റെ മുന്നറിയിപ്പ് നൽകിയിരുന്നു. ലൈഫ് ജാക്കറ്റ് ഉപയോഗിച്ചില്ല. കാസർകോടും വിഴിഞ്ഞത്തും കരുനാഗപ്പള്ളിയിലും മത്സ്യത്തൊഴിലാളികൾ മരിച്ചിട്ടും കലാപമുണ്ടായില്ല. അവിടെ മാത്രം അത്​ പെട്ടെന്ന്​ ഉണ്ടായതാണെന്ന്​ ധരിക്കരുതെന്നും സജി ചെറിയാൻ വ്യക്തമാക്കി.

Tags:    
News Summary - Minister Saji Cheriyan to say that there was a covert attempt to create a riot in Muthalapozhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.