തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചികിത്സയുടെ ഭാഗമായി വിദേശത്ത് പോകുന്നതിനാണ് അവധി അപേക്ഷിച്ചിരിക്കുന്നത്. നവംബർ ആദ്യം മുതല്‍ 15 ദിവസത്തേക്കാണ് തോമസ് ചാണ്ടി അവധിയില്‍ പ്രവേശിക്കുന്നത്.
തോമസ് ചാണ്ടിക്കെതിരായ ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ട് റവന്യു മന്ത്രിക്ക് സമര്‍പ്പിക്കാനിരിക്കെയാണ് അദ്ദേഹം അവധിക്ക് അപേക്ഷിച്ചിരിക്കുന്നത്. മന്ത്രിമാർ ഏഴുദിവസത്തിലധികം അവധിയിൽ പോകുേമ്പാൾ വകുപ്പ് ചുമതല മറ്റൊരു മന്ത്രിക്ക് കൈമാറാറുണ്ട്.
നേരത്തെ ബിസിനസ് ആവശ്യങ്ങള്‍ക്കായി തോമസ് ചാണ്ടി വിദേശത്തു പോയപ്പോഴും അവധിയെടുത്തിരുന്നു. അന്ന് ജലവിഭവമന്ത്രി മാത്യു ടി തോമസിനാണ് വകുപ്പുകളുടെ പകരം ചുമതല നല്‍കിയിരുന്നത്. ഇത്തവണയും അദ്ദേഹത്തിനു തന്നെയാണ് താത്കാലിക ചുമതല നല്‍കുകയെന്നാണ് സൂചന.
തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് കായല്‍ സ്ഥലം മണ്ണിട്ടു നികത്തിയാണ് നിര്‍മിച്ചതെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. റിപ്പോർട്ട് നാളെ റവന്യു മന്ത്രിക്ക് സമര്‍പ്പിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.