ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോർട്ടിന്റെ നികുതി കുറച്ചത് വിവാദമാകുന്നു. ചുങ്കം കിഴക്ക് ലേക് പാലസ് റിസോർട്ട് നിർമിക്കാൻ അനുമതി തേടി തോമസ് ചാണ്ടി മാനേജിങ് ഡയറക്ടറായിരുന്ന വാട്ടർ വേൾഡ് ടൂറിസം കമ്പനി 1999ലാണ് ആലപ്പുഴ നഗരസഭയെ സമീപിച്ചത്. നഗരസഭയുടെ അനുമതിയുടെ അടിസ്ഥാനത്തിൽ 2001ൽ കെട്ടിടനിർമാണം പൂർത്തീകരിച്ചു.
അന്നു മുതൽ കെട്ടിടനികുതി അടച്ചുതുടങ്ങി. 2004 േമയ് 29ന് റിസോർട്ടിെൻറ കെട്ടിട നികുതി കുറച്ച് നഗരസഭ തീരുമാനം എടുത്തു. 90,000 രൂപ നികുതി നിശ്ചയിച്ചിരുന്ന 18 കെട്ടിടങ്ങൾക്ക് 30,000 രൂപയുടെ കിഴിവ് നൽകി. ഫലത്തിൽ 12 ലക്ഷം രൂപയാണ് നഗരസഭക്ക് നഷ്ടമായത്. തോമസ് ചാണ്ടിയെ യു.ഡി.എഫ്, എൽ.ഡി.എഫ് ഭരണസമിതികൾ ഒരേ പോലെയാണ് സഹായിച്ചത്.
ആദ്യം യു.ഡി.എഫ് സർക്കാർ നിർേദശ പ്രകാരം ഗവ. സെക്രട്ടറിതന്നെയാണ് നികുതി കുറക്കാൻ ഉത്തരവിട്ടത്. ഈ ഉത്തരവനുസരിച്ചാണ് നികുതി കുറച്ചുനൽകാൻ തീരുമാനിച്ചത്. അതേസമയം, ഈ വിഷയം മുമ്പുകൂടിയ നഗരസഭ കൗൺസിലും ചർച്ച ചെയ്തിരുന്നു. മന്ത്രി നടത്തിയ കൈേയറ്റങ്ങളും നികുതിവിഷയവും സംബന്ധിച്ച് കൗൺസിൽ വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്തിരുന്നു. ബുധനാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ ഇൗ വിഷയവും ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.