രാജ്യത്ത് മൂന്നാം മുന്നണിക്ക് നേതൃത്വം നല്‍കാന്‍ കെല്‍പ്പുള്ള നേതാവാണ് പിണറായി വിജയന്‍ -വി. അബ്ദുറഹ്മാന്‍

മലപ്പുറം: മൂന്നാം മുന്നണിക്ക് നേതൃത്വം നല്‍കാന്‍ കെല്‍പ്പുള്ള നേതാക്കളില്‍ ഒരാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍. മലപ്പുറത്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

'മൂന്നാം മുന്നണിയുടെ നേതൃത്വത്തില്‍ ഒരു ഭരണസംവിധാനം വരേണ്ടതുണ്ട്. കര്‍ഷക സമരം നമ്മെ പഠിപ്പിച്ച ഒരു പാഠം അതാണ്. അങ്ങനെ വരുമ്പോള്‍, അതിന് നേതൃത്വം നല്‍കാന്‍ ഇന്ന് കെല്‍പ്പുള്ള നേതാക്കളില്‍ ഒരാളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍.'

'അദ്ദേഹം നയിക്കുന്ന, അല്ലെങ്കില്‍ അദ്ദേഹം കൂട്ടു ചേര്‍ന്നിട്ടുള്ള മൂന്നാം മുന്നണി മുന്നോട്ടുവെക്കുന്ന നിരവധി കാര്യങ്ങളുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച രേഖകള്‍ അവതരിപ്പിക്കും' -മന്ത്രി പറഞ്ഞു.

Tags:    
News Summary - minister V abdurahiman about Pinarayi Vijayan,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.