പച്ചയല്ല, പള്ളിക്കൂടങ്ങൾ പച്ച പിടിപ്പിക്കാതിരുന്നതാണ് അന്നത്തെ പ്രശ്നമെന്ന് അബ്ദുറബ്ബിനോട് മന്ത്രി വി. ശിവൻകുട്ടി

കോഴിക്കോട്: ``പച്ചയല്ല, പള്ളിക്കൂടങ്ങൾ പച്ച പിടിപ്പിക്കാതിരുന്നതാണ് അന്നത്തെ പ്രശ്നം. നിറമല്ല പ്രവർത്തനമാണ് പ്രധാനം'​'മെന്നും മന്ത്രി വി.ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. പ്ലസ് വൺ പരീക്ഷാ ചോദ്യപ്പേപ്പർ ചുവന്ന നിറത്തിൽ അച്ചടിച്ചതിനെ പരിഹസിച്ച മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബിന് മറുപടിയായിട്ടാണീ പ്രതികരണം. ഇതോടൊപ്പം മലാപ്പറമ്പ് സ്കൂൾ നവീകരിച്ചതുമായി ബന്ധപ്പെട്ട പത്രവാർത്തയും പങ്കുവച്ചിട്ടുണ്ട്. 

ചോദ്യപ്പേപ്പർ അച്ചടിച്ചത് പച്ചമഷിയിൽ ആകാതിരുന്നത് ഭാഗ്യം എന്നായിരുന്നു അബ്ദുറബ്ബി​െൻറ പരിഹാസം. ‘‘പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയിൽ. ഏതായാലും പച്ച മഷിയാവാത്തത് ഭാഗ്യം. ഇല്ലെങ്കിൽ ഞാൻ രാജി വയ്ക്കേണ്ടി വന്നേനെ. അന്നൊക്കെ ചോദ്യപേപ്പറിൽ ചോദ്യങ്ങൾ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുകയും അഞ്ചാറ് കെഎസ്ആർടിസി ബസുകൾ എറിഞ്ഞു തകർക്കുകയും മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ വരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം ‘പാരമ്പര്യ കല’കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നത്.’’ –അബ്ദുറബ് എഴുതി. ഇതിനു മറുപടിയുമായാണ് ശിവൻകുട്ടി രംഗത്തെത്തിയത്. പ്ലസ് വൺ, പ്ലസ് ടു പരീക്ഷ ഒരുമിച്ച് നടത്തുന്നതിനാൽ ചോദ്യപ്പേപ്പർ മാറിപ്പോകാതിരിക്കാനാണ് ചുവന്ന നിറത്തിൽ അച്ചടിച്ചതെന്നായിരുന്നു ഔദ്യോഗിക വിശദീകരണം. ഈ രണ്ട് പ്രതികരണവും സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയാണിപ്പോൾ. 

Tags:    
News Summary - Minister V. Shivan Kutty Facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.