തിരുവനന്തപുരം: തന്‍റെ വാർത്തസമ്മേളനത്തിൽ എസ്.എഫ്.ഐയെ പരിഹസിച്ചു എന്ന തരത്തിൽ വന്ന വാർത്തകൾ തെറ്റാണെന്ന് മന്ത്രി വി. ശിവൻകുട്ടി.
താൻ വാർത്തസമ്മേളനത്തിൽ പറഞ്ഞത് ഇതാണ്:- "സംഘടനകൾക്ക് സമരം ചെയ്യാനുള്ള അവകാശമുണ്ട്. അവരുടെ സമര അവകാശത്തെ ഞാൻ നിഷേധിക്കുന്നില്ല. ഇന്നലെ എന്നെ കെ.എസ്.യുക്കാർ വീട്ടിൽ നിന്നിറങ്ങിയപ്പോൾ കരിങ്കൊടി കാണിച്ചല്ലോ. ഞാൻ 10 മിനിട്ട് ഞാൻ അവിടെ നിന്നല്ലോ. അവര് മുദ്രാവാക്യം വിളിച്ചു തളർന്നു പോയതിന് ശേഷമാണല്ലോ ഞാൻ അവിടെ നിന്ന് പോയത്. സമരം ചെയ്യാനുള്ള അവകാശം എല്ലാവർക്കും ഉണ്ടല്ലോ? ചെയ്‌തോട്ടെ. ഇത്രയും ദിവസമൊക്കെ സമരം ചെയ്യാതെ ഇരിക്കുന്നവരല്ലേ. സമരമൊക്കെ ചെയ്ത് ഒന്ന് ഉഷാറായി വരട്ടെന്ന്." വസ്തുത ഇതായിരിക്കെ ചില മാധ്യമങ്ങൾ തെറ്റിദ്ധാരണ പരത്തുന്ന വിധം വാർത്തകൾ നൽകുകയാണ്. ഇത്തരം വാർത്തകൾ പിൻവലിക്കാൻ മാധ്യമങ്ങൾ തയ്യാറാവണമെന്നും മന്ത്രി ശിവൻകുട്ടി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.