ആലപ്പുഴ: പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് ആശങ്ക വേണ്ടെന്നും യോഗ്യരായ മുഴുവൻ പേർക്കും അവസരം നൽകുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആലപ്പുഴയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച ഒരു വിദ്യാർഥിക്ക് പോലും ഉപരിപഠനത്തിന് ബുദ്ധിമുട്ടുണ്ടാകില്ല. പ്രവേശനത്തിന് മെറിറ്റ് അടിസ്ഥാനത്തിലുള്ള ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. രണ്ടാംഘട്ട ലിസ്റ്റിെൻറ തീയതിയും തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷെത്തക്കാൾ കൂടുതൽ സീറ്റുകൾ ഇത്തവണയുണ്ട്. മലബാർ മേഖലയിൽ 20 ശതമാനം സീറ്റ് കൂട്ടിയിട്ടുണ്ട്. സീറ്റ് അധികമുള്ള ജില്ലകളിൽനിന്ന് കുറവുള്ള ജില്ലകളിലേക്ക് കൊടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.
സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തിന് വിദഗ്ധരടങ്ങിയ കരിക്കുലം കമ്മിറ്റി രൂപവത്കരിക്കുമെന്ന് മന്ത്രി പറഞ്ഞു. സമൂഹത്തിെൻറ നാനാതുറകളിലുള്ളവരെ കമ്മിറ്റിയിൽ ഉൾപ്പെടുത്തും. തൊഴിലധിഷ്ഠിത പാഠ്യപദ്ധതിയാണ് തയാറാക്കുക. ഭരണഘടന, മതേതരത്വം, സ്ത്രീസമത്വം, സ്ത്രീധനം, പ്രകൃതി, ശുചിത്വം തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടുത്തും. സ്പോർട്സിന് പ്രത്യേക പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
സ്കൂൾ തുറക്കൽ: അന്തിമ മാർഗരേഖ അഞ്ച് ദിവസത്തിനകം –വിദ്യാഭ്യാസ മന്ത്രി
ആലപ്പുഴ: സ്കൂൾ തുറക്കാനുള്ള അന്തിമ മാർഗരേഖ അഞ്ച് ദിവസത്തിനുള്ളിൽ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ആലപ്പുഴയിൽ വാർത്തസേമ്മളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരടുരേഖയിൽ ആരോഗ്യ-തദ്ദേശ ഭരണവകുപ്പുകൾ, കെ.എസ്.ആർ.ടി.സി എന്നിവരുമായി ചർച്ച നടത്തി അന്തിമ മാർഗനിർദേശങ്ങൾ തയാറാക്കും. കുട്ടികളെ കൂട്ടംകൂടാൻ ഒരുകാരണവശാലും അനുവദിക്കില്ല. ഉച്ചഭക്ഷണം പൂർണമായും ഒഴിവാക്കി കുട്ടികൾക്ക് അലവൻസ് നൽകും. സ്കൂളുകൾക്കുമുന്നിലെ കടകളിൽനിന്ന് കുട്ടികൾ ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കും.
യൂനിഫോം നിർബന്ധമാക്കില്ല. സ്കൂൾ ബസുകളിൽ തിക്കും തിരക്കും ഒഴിവാക്കും. എല്ലാദിവസവും ക്ലാസുകൾ അണുമുക്തമാക്കും. സ്കൂൾ കവാടത്തിലും ക്ലാസ്മുറികളുടെ മുന്നിലും കൈ കഴുകാൻ സോപ്പും വെള്ളവും വെക്കും. ക്ലാസിൽ പ്രവേശിക്കുന്നതിനുമുമ്പ് കുട്ടികളുടെ ശരീര ഊഷ്മാവും പരിശോധിക്കും.
സ്കൂൾ ബസ് ഡ്രൈവർമാർ മുതൽ പാചകത്തൊഴിലാളിവരെ സ്കൂളുമായി ബന്ധപ്പെടുന്ന എല്ലാവർക്കും വാക്സിൻ നൽകും. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ വിദ്യാർഥികളെ സ്കൂളിൽ പ്രവേശിപ്പിക്കൂ. ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് രണ്ടാംഘട്ടത്തിൽ പ്രവേശനം നൽകും. കൂടുതൽ കുട്ടികളുള്ള സ്കൂളുകളിലേക്ക് കെ.എസ്.ആർ.ടി.സി സർവിസ് നടത്തുന്ന കാര്യം ആലോചിക്കും. ക്ലാസുകൾ ആരംഭിക്കുന്നതിന് മുന്നോടിയായി വിപുല ശുചീകരണയജ്ഞം നടത്തും.
സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസം നടപ്പാക്കിയ ഏക സംസ്ഥാനം കേരളമാണ്. കോവിഡ് പ്രതിസന്ധിക്കിടയിലും ബോർഡ് പരീക്ഷകളും സുഗമമായി നടത്തി ഫലം പ്രസിദ്ധീകരിച്ചു. എന്നാൽ, പരീക്ഷകൾക്കെതിരെ സമൂഹ മാധ്യമങ്ങളിൽ ഉൾപ്പെടെ നടത്തുന്ന പ്രചാരണം വിദ്യാർഥികൾക്ക് ഏറെദോഷം ചെയ്യും. കുട്ടികളോട് അൽപമെങ്കിലും സ്നേഹമുണ്ടെങ്കിൽ ഈ അപവാദ പ്രചാരണത്തിൽനിന്ന് പിന്മാറണമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തിൽ എം.എൽ.എമാരായ പി.പി. ചിത്തരഞ്ജൻ, എച്ച്. സലാം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.