‘കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ’; എസ്.എഫ്.ഐയെ മന്ത്രി പരിഹസിച്ചെന്ന് ആരോപണം, പ്രസ്താവന കെ.എസ്.യുവിന് എതിരെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: മ​ല​ബാ​റി​ലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ചുള്ള എസ്.എഫ്.ഐയുടെ സമരം തെറ്റിദ്ധാരണയാലാകാമെന്ന് മന്ത്രി ശിവൻകുട്ടി. കെ.എസ്.യുക്കാർ കുറെനാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നും മന്ത്രി ശിവൻകുട്ടി പറഞ്ഞു. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 

പ്രസ്താവനക്ക് പിന്നാലെ, എസ്.എഫ്.ഐയെ മന്ത്രി പരിഹസിച്ചെന്ന് ആരോപണമുയർന്നിരുന്നു. എന്നാൽ, പ്രസ്താവന കെ.എസ്.യുവിനെ കുറിച്ചാണ് മന്ത്രി പിന്നീട് വ്യക്തമാക്കി. 

പ്ലസ് വൺ സീറ്റ് വിഷയത്തിൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളാ​യ എം.​എ​സ്.​എ​ഫ്, ​കെ.​എ​സ്.​യു, ഫ്ര​റ്റേ​ണി​റ്റി മൂ​വ്​​മെ​ന്‍റ്​ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ നേ​ര​ത്തെ ത​ന്നെ പ്ര​ക്ഷോ​ഭ​പാ​ത​യി​ലാ​ണ്. വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​തി​സ​ന്ധി തി​രി​ച്ച​റി​ഞ്ഞ​തോ​ടെയാണ് എ​സ്.​എ​ഫ്.​ഐ മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യും സ​മ​രം പ്ര​ഖ്യാ​പി​ച്ചത്. മ​ല​പ്പു​റം ക​ല​ക്ട​റേ​റ്റി​ലേ​ക്ക്​ മാ​ർ​ച്ച്​ പ്രഖ്യാപിച്ച​ത്​ സ​ർ​ക്കാ​റി​നെ കൂ​ടു​ത​ൽ പ്ര​തി​രോ​ധ​ത്തി​ലാ​ക്കുകയും ചെയ്തു. ഇ​തി​ന്​ പി​ന്നാ​ലെ​യാ​ണ് വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളെ​ മ​ന്ത്രി ച​ർ​ച്ചക്ക് വി​ളി​ച്ച​ത്.

മ​ല​പ്പു​റം ക​ല​ക്ട​റേ​റ്റി​ലേ​ക്ക് നടന്ന​ മാ​ർ​ച്ച് എസ്.എഫ്.ഐ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ. അഫ്സൽ ഉദ്ഘാടനം ചെയ്തു. പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും ഇടത് സർക്കാറിൽ നിന്ന് വിദ്യാർഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ സമരം ചെയ്യാതിരുന്നതെന്നും അഫ്സൽ ചൂണ്ടിക്കാട്ടി.

പ്ര​വേ​ശ​നം ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ മൂ​ന്ന്​ അ​ലോ​ട്ട്​​മെ​ന്‍റു​ക​ൾ അ​ട​ങ്ങു​ന്ന മു​ഖ്യ​ഘ​ട്ട പ്ര​വേ​ശ​നം പൂ​ർ​ത്തി​യാ​യി​ട്ടും തീ​രു​മാ​ന​മെ​ടു​ക്കാ​ത്ത സ​ർ​ക്കാ​ർ, മ​ല​ബാ​ർ മേ​ഖ​ല​യി​ൽ ആ​വ​ശ്യ​മാ​യ സീ​റ്റു​ണ്ടെ​ന്ന്​ ക​ണ​ക്ക്​ നി​ര​ത്താ​നാ​ണ്​ ശ്ര​മി​ച്ച​ത്. മൂ​ന്നാം അ​ലോ​ട്ട്​​​മെ​ന്‍റി​ൽ ബാ​ക്കി​യു​ള്ള സീ​റ്റി​ലേ​ക്കു​ള്ള ര​ണ്ട്​ സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്​​മെ​ന്‍റു​ക​ളാ​ണ്​ ഇ​നി ശേ​ഷി​ക്കു​ന്ന​ത്. ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ളു​ടെ മൂ​ന്നി​ര​ട്ടി വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ മ​ല​ബാ​റി​ൽ പു​റ​ത്തി​രി​ക്കു​ന്ന​ത്.

സീ​റ്റ്​ ക്ഷാ​മം രൂ​ക്ഷ​മാ​യ മ​ല​ബാ​റി​ൽ പ്ര​തി​സ​ന്ധി​യി​ല്ലെ​ന്ന ക​ണ​ക്കു​മാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ മ​ന്ത്രി രം​ഗ​ത്തു​വ​ന്നി​രു​ന്നു. എന്നാൽ, മ​ന്ത്രി പു​റ​ത്തു​വി​ട്ട ക​ണ​ക്കു​ക​ൾ ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പൊ​ളി​യു​ക​യും ചെയ്തു. മൂ​ന്ന്​ അ​ലോ​ട്ട്​​​മെ​ന്‍റ്​ ക​ഴി​ഞ്ഞാ​ൽ സ്ഥി​തി വി​ല​യി​രു​ത്തി ആ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ ന​ൽ​കി​യ ഉ​റ​പ്പും ലം​ഘി​ക്ക​പ്പെ​ട്ടു.

മ​തി​യാ​യ കു​ട്ടി​ക​ളി​ല്ലാ​ത്ത 129 ബാ​ച്ചു​ക​ൾ മ​ധ്യ, തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ സ്കൂ​ളു​ക​ളി​ലു​ണ്ടെ​ന്ന്​ ക​ണ്ടെ​ത്തി​യെ​ങ്കി​ലും അ​തി​ൽ തൊ​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. ഇ​തി​ൽ 30 ബാ​ച്ചു​ക​ളി​ൽ പ​ത്തി​ൽ താ​ഴെ വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്ര​മാ​ണ്​ പ്ര​വേ​ശ​നം നേ​ടി​യി​രു​ന്ന​ത്.

Tags:    
News Summary - Minister V Sivankutty ridiculed SFI's plus one seat struggle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.