220 അധ്യയന ദിവസം ഉറപ്പാക്കുക പ്രധാനലക്ഷ്യമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

കൊച്ചി: അക്കാദമിക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് ഈ വര്‍ഷം 220 അധ്യയന ദിവസം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. 220 ദിവസത്തെ കലണ്ടറാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞവര്‍ഷം 205 ദിവസമായിരുന്നു. പുതിയ കലണ്ടര്‍ പ്രകാരം 15 ദിവസംകൂടി ഈ വര്‍ഷം കുട്ടികള്‍ക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

അക്കാദമിക് പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന് അധ്യാപകര്‍ക്ക് മികച്ച പരിശീലനമാണ് നല്‍കുന്നത്. 80,000 അധ്യാപകര്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍(എ.ഐ)പരിശീലനം നല്‍കി. രാജ്യത്ത് തന്നെ ഇത് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമാണ് കേരളം. ഒരു ജില്ലയില്‍ ഒരു മോഡല്‍ സ്‌കൂള്‍ എന്നത് ഈ വര്‍ഷം തന്നെ ആരംഭിക്കും. ഭിന്നശേഷി സൗഹൃദമായിരിക്കും സംസ്ഥാനത്തെ സ്‌കൂളുകള്‍. പൊതുവിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണയാണ് സമൂഹത്തില്‍ നിന്ന് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളില്‍ പുതിയ പാഠപുസ്തകങ്ങളാണ് ഇത്തവണ നല്‍കിയത്. അടുത്ത വര്‍ഷം രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളിലെ പാഠ പുസ്തകങ്ങള്‍ പുതുക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി പാഠപുസ്തകങ്ങളും പുതുക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Minister V. Sivankutty said that the main goal is to ensure 220 academic days.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.