അടുത്ത മൂന്നാഴ്ചക്കുള്ളിൽ സംസ്ഥാനത്ത് കോവിഡ് നല്ല രീതിയിൽ കുറയുമെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയുന്നതിൽ ആശ്വാസം പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. അടുത്ത മൂന്നാഴ്ചക്കകം കോവിഡ് കേസുകള്‍ നല്ലരീതിയില്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.

ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ് വിലയിരുത്തല്‍. കഴിഞ്ഞ ആഴ്ചകളില്‍ വ്യാപനത്തിന്റെ വളര്‍ച്ചാനിരക്ക് 200 ശതമാനം കടന്നും മുന്നോട്ടു പോയിരുന്നു. ഇപ്പോള്‍ 58 ശതമാനത്തിലാണ്. വരും ദിവസങ്ങളില്‍ വ്യാപനം കുറയുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ തന്നെ തിരുവനന്തപുരത്ത് കോവിഡ് കേസുകള്‍ കുറഞ്ഞിട്ടുണ്ട്. എറണാകുളത്തും ഒരാഴ്ച കൊണ്ട് കോവിഡ് കേസുകള്‍ കുറയുമെന്നാണ് പ്രതീക്ഷ. മറ്റു ജില്ലകളിലും കോവിഡ് കേസുകള്‍ പീക്കില്‍ എത്തിയിട്ട് കുറയുമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൂട്ടല്‍.

നിലവില്‍ മരണസംഖ്യ വര്‍ധിക്കാത്തതും ഗുരുതരമാകുന്ന കേസുകള്‍ കുറഞ്ഞുതന്നെ നില്‍ക്കുന്നതും ആശ്വാസം നല്‍കുന്നു. കോവിഡ് മൂന്നാംതരംഗത്തില്‍ ഒമിക്രോണ്‍ വകഭേദമാണ് പടരുന്നത്. രോഗം ബാധിച്ച ഭൂരിപരിഭാഗം പേരിലും ഒമിക്രോണ്‍ വകഭേദമാണ് കണ്ടെത്തിയത്. ഒമിക്രോണിനെ നിസാരമായി കാണരുത്. ജാഗ്രത തുടരണം. നിലവില്‍ വ്യാപനതോത് കുറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് കോവിഡ് അവലോകന യോഗം നാളെ ചേരും. ഞായറാഴ്ചകളിലെ ലോക് ഡൗൺ സമാന നിയന്ത്രണം തുടരണോ എന്നതടക്കം ചർച്ചയാകും. 

Tags:    
News Summary - Minister Veena George has said that the covid will decrease in the state in the next three weeks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.