വടക്കൻ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ അനുവദിക്കുന്നത് പരിഗണിക്കുമെന്ന്​ മന്ത്രി

ന്യൂഡൽഹി: ക്രിസ്മസ്, പുതുവത്സരത്തിരക്ക് പ്രമാണിച്ച് വടക്കൻകേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കുന്നത് പരിഗണിക്കുമെന്ന്​ റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്​ അറിയിച്ചതായി എം.കെ. രാഘവൻ എം.പി വ്യക്​തമാക്കി.

പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യവുമായി ബുധനാഴ്ച എം.കെ. രാഘവൻ റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ചെന്നൈ, ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ഡൽഹി എന്നിവിടങ്ങളിൽനിന്ന് ക്രിസ്മസ് അവധിക്കായി കേരളത്തിലേക്ക് മടങ്ങാൻ തയാറെടുക്കുന്ന മലബാറിലുള്ളവർക്ക് നിലവിലെ ട്രെയിനുകളിൽ റിസർവേഷൻ ലഭിക്കാത്ത സ്ഥിതിയാണുള്ളത്.

ഉത്സവസീസണായതിനാൽ വിമാനനിരക്ക് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ സാഹചര്യത്തിലാണ് രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിൽനിന്ന് മലബാറിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടത്. തിരുവനന്തപുരത്തേക്കും മലബാറിൽനിന്ന് പ്രത്യേക ട്രെയിൻ അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ടെന്നും എം.കെ. രാഘവൻ എം.പി അറിയിച്ചു. 

Tags:    
News Summary - Minister will consider allowing special trains to North Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.