മന്ത്രിമാർ ആഴ്​ചയിൽ അഞ്ചു ദിവസം തലസ്​ഥാനത്ത്​ വേണമെന്ന്​ മുഖ്യമന്ത്രി

തിരുവനന്തപുരം: ആഴ്​ചയിൽ അഞ്ചു ദിവസണമങ്കിലും മന്ത്രിമാർ തലസ്​ഥാനത്ത്​ ഉണ്ടാകണമെന്ന്​ മുഖ്യമന്ത്രിയു​െട കർശന നിർദേശം. മ​ന്ത്രി​മാ​ർ എ​ല്ലാ​വ​രും എ​ത്താ​ത്ത​തി​നെ തു​ട​ർ​ന്ന്​ മന്ത്രിസഭായോഗം മറ്റിവെക്കേണ്ടി വന്ന സാഹചര്യത്തിലാണ്​ മുഖ്യമന്ത്രി താക്കീത്​ നൽകിയത്​. 

കഴിഞ്ഞ വെ​ള്ളി​യാ​ഴ്ച ക്വാറം തികയാത്തതു മൂലം മാ​റ്റി​െ​വ​ച്ച പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ യോ​ഗം ഇന്ന്​ നടന്നു. മ​ന്ത്രി​മാ​ർ പ​ങ്കെ​ടു​ക്കാ​ത്ത​തി​നാ​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കാ​തെ വ​ന്ന ഓ​ർ​ഡി​ന​ൻ​സു​ക​ളാ​ണ് പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ​യോ​ഗം ഇന്ന്​ പ​രി​ഗ​ണി​ക്കു​ന്നത്​. ഓര്‍ഡിനന്‍സ് കാലാവധി നീട്ടുന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗത്തില്‍ 10 ഓര്‍ഡിനന്‍സുകള്‍ പുതുക്കാന്‍ തീരുമാനമായി. കാ​ലാ​വ​ധി ക​ഴി​ഞ്ഞ ഓ​ർ​ഡി​ന​ൻ​സു​ക​ൾ പു​ന​ർ​വി​ജ്ഞാ​പ​നം ചെ​യ്യാ​ൻ ഗ​വ​ർ​ണ​റോ​ട് ശി​പാ​ർ​ശ ചെ​യ്യും. 

വെ​ള്ളി​യാ​ഴ്ച വി​ളി​ച്ചു​ചേ​ർ​ത്ത പ്ര​ത്യേ​ക മ​ന്ത്രി​സ​ഭ​യി​ൽ മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം ഏ​ഴ്​ മ​ന്ത്രി​മാ​ർ മാ​ത്ര​മാ​ണ്​ പ​ങ്കെ​ടു​ത്ത​ത്. ​ക്വാ​റം തി​ക​യാ​ത്ത​തി​നാ​ൽ ഓ​ർ​ഡി​ന​ൻ​സ്​ പ​രി​ഗ​ണി​ക്കു​ന്ന​ത്​ മു​ഖ്യ​മ​ന്ത്രി​ത​ന്നെ ഇ​ട​പെ​ട്ട് മാ​റ്റി​വെ​ക്കു​ക​യാ​യി​രു​ന്നു. മ​ന്ത്രി​മാ​ർ എ​ത്താ​ത്ത​തി​നാ​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വാ​തെ മ​ന്ത്രി​സ​ഭ പി​രി​യേ​ണ്ടി​വ​ന്ന​ത് സം​സ്ഥാ​ന ച​രി​ത്ര​ത്തി​ലെ അ​പൂ​ർ​വ സം​ഭ​വ​മാ​യി​രു​ന്നു.

പൊ​തു​പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നും മ​റ്റു​മാ​യി 12 മ​ന്ത്രി​മാ​ർ മ​ന്ത്രി​സ​ഭ​യോ​ഗം ഉ​പേ​ക്ഷി​ച്ചു​പോ​യ​ത് വി​വാ​ദ​മാ​വു​ക​യും ചെ​യ്തു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ മു​ൻ​കൂ​ട്ടി അ​റി​യി​ച്ചി​രു​ന്നു എ​ന്നാ​ണ് മ​ന്ത്രി​മാ​രി​ൽ ചി​ല​ർ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. 

Tags:    
News Summary - Ministers Should Stay At Least 5days In Trivandram - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.