ന്യൂനപക്ഷ കമീഷൻ വാട്​സ്​ആപ്പിലൂടെ പരാതി സ്വീകരിക്കുന്നതിന് തുടക്കംകുറിച്ചു

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ കമീഷൻ വാട്​സ്​ആപ്പിലൂടെ പരാതി സ്വീകരിക്കുന്നതിന് തുടക്കംകുറിച്ചു. കേരളപ്പിറവി ദിനത്തിൽ കേരള ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് വാട്​സ്​ആപ്പിലൂടെ ആദ്യ പരാതി സ്വീകരിച്ചു. പരാതി സ്വീകരിക്കുന്ന വാട്​സ്​ആപ്​ നമ്പർ: 9746515133.

ഡോ. രേണുരാജ് ഉദ്ഘാടനം ചെയ്തു. കമീഷൻ ചെയർമാൻ അഡ്വ. എ.എ. റഷീദ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ എ. സൈഫുദ്ദീൻ ഹാജി, പി. റോസ, മെംബർ സെക്രട്ടറി നിസാർ എച്ച്, രജിസ്ട്രാർ ഗീത എസ് എന്നിവർ സംസാരിച്ചു. ന്യൂനപക്ഷ സംഘടന നേതാക്കൾ പ​ങ്കെടുത്തു.

Tags:    
News Summary - Minorities Commission has started receiving complaints through WhatsApp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.