കോഴിക്കോട്: ഹാജിമാരിൽ നിന്ന് പണം സ്വരൂപിച്ച് നിർമ്മിച്ച സംസ്ഥനഹജ്ജ് കമ്മിറ്റിയുടെ കോഴിക്കോട് പുതിയറയിലെ െകട്ടിടം ന്യൂനപക്ഷ വകുപ്പിന് വിട്ടുനൽകാൻ നീക്കം. ഇത് സംബന്ധിച്ച് സർക്കാർ ഹജ്ജ് കമ്മിറ്റിയുടെ നിലപാട് തേടിയിരിക്കുകയാണ്.
കെട്ടിടം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് അഭിപ്രായം ആരാഞ്ഞു കൊണ്ടുള്ള കത്ത് ലഭിച്ചിട്ടുണ്ടെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മാധ്യമത്തോട് പറഞ്ഞു. ഇന്ന് ചേരുന്ന ഹജ്ജ് കമ്മിറ്റിയുടെ ഇതിനായുള്ള സബ്കമ്മിറ്റിയോഗം വിഷയം ചർച്ച ചെയ്യുമെന്നും ചെയർമാൻ പറഞ്ഞു.
1986- '87 ലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കുവേണ്ടി പുതിയറ താലൂക്ക് ഓഫിസ് പരിസരത്ത് സർക്കാർ ഭൂമിയിൽ സ്വന്തം കെട്ടിടം പണിയുവാൻ സർക്കാർ അനുമതി നൽകിയത്. ഹജ്ജ് അപേക്ഷകരിൽ നിന്ന് സംഭാവന സ്വീകരിച്ച് ഹജ്ജ് കമ്മിറ്റിയാണ് കെട്ടിടം നിർമിച്ചത്. കെട്ടിട നിർമാണത്തിന് സർക്കാർ മൂന്നു ലക്ഷം രൂപ ഗ്രാൻഡ് അനുവദിക്കുകയും ചെയ്തു. അവുക്കാദർ കുട്ടി നഹ ഹജ്ജ് മന്ത്രിയായ സമയത്താണ് കെട്ടിടത്തിന് ശിലയിട്ടത്. ടി.കെ. ഹംസ വകുപ്പ് മന്ത്രിയായിരിക്കെയായിരുന്നു ഉദ്ഘാടനം. വർഷങ്ങൾക്ക് ശേഷം കരിപ്പൂരിൽ പുതിയ െകട്ടിടം നിർമിച്ചതോടെ ഹജ്ജ് കമ്മിറ്റി ആസ്ഥാനം അവിടേക്ക് മാറ്റുകയായിരുന്നു. പിന്നീട് സർക്കാർ അഭ്യർഥിച്ചതനുസരിച്ച് ഹജ്ജ് കമ്മിറ്റി ഇൗ െകട്ടിടം പി.എസ് സി പരിശീലനത്തിനുള്ള ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിന് പത്ത് വർഷത്തേക്ക് വാടകയില്ലാതെ നൽകി. ഇൗ കാലാവധി കഴിഞ്ഞപ്പോഴാണ് കെട്ടിടം പൂർണമായി വിട്ടു കിട്ടാൻ ബന്ധപ്പെട്ടവർ ഇപ്പോൾ ശ്രമം നടത്തുന്നത്. കെട്ടിടം സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റിയുടെ ഉടമസ്ഥതയിലായതിനാൽ ന്യൂനപക്ഷ വകുപ്പിന് തിരിച്ച് ഏൽപിക്കുന്നത് അപ്രസക്തമാണ്.
ഹജ്ജ് അപേക്ഷയുമായി ബന്ധപ്പെട്ട് തീർഥാടകരുടെ വിവിധ ആവശ്യങ്ങൾക്ക് ഇൗ ആസ്ഥാനം ഇപ്പോഴും ആവശ്യവുമാണ് .തീർഥാടകരിൽ നിന്ന് സംഭാവന സ്വരൂപിച്ച് ഹജ്ജ് കമ്മിറ്റിക്കു വേണ്ടി നിർമിച്ച കെട്ടിടത്തിെൻറ ഉടമസ്ഥാവകാശം മറ്റു വകുപ്പിന് വിട്ടു നൽകുന്നത് വലിയ പ്രതിഷേധങ്ങൾക്കിടയാക്കും
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.